രണ്ടാം ലോകയുദ്ധ വെടിനിർത്തൽ കരാറിന്റെ 79–ാം വാർഷികം, അനുസ്മരണ പരിപാടികളുമായി ഫ്രഞ്ച് കോൺസുലേറ്റ്
Mail This Article
ചെന്നൈ ∙ രണ്ടാം ലോകയുദ്ധ വെടിനിർത്തൽ കരാറിന്റെ 79–ാം വാർഷികത്തിൽ അനുസ്മരണ പരിപാടികളുമായി ചെന്നൈ- പോണ്ടിച്ചേരി ഫ്രഞ്ച് കോൺസുലേറ്റ്. യുക്രെയ്ൻ യുദ്ധം നടക്കുന്ന പശ്ചാത്തലത്തിൽ, രാജ്യങ്ങൾ തമ്മിലുള്ള ഐക്യത്തിന്റെ മൂല്യം ഓർമിക്കപ്പെടേണ്ടതാണെന്ന് ഫ്രാൻസ് കോൺസൽ ജനറൽ ലിസ് ടാൽബോട്ട് ബാരെ പറഞ്ഞു. ഇത്തരം അനുസ്മരണ പരിപാടികൾ ഫ്രാൻസും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെയും സൗഹൃദത്തിന്റെയും ആവശ്യകത ഓർമ്മിപ്പിക്കാൻ അവസരമൊരുക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
പോണ്ടിച്ചേരിയിൽ നടക്കുന്ന അനുസ്മരണ പരിപാടിയിൽ ഡെപ്യൂട്ടി കോൺസൽ ജീൻ ഫിലിപ്പ് ഹുതർ അധ്യക്ഷത വഹിക്കും. ചടങ്ങിൽ മുൻസൈനികരുൾപ്പെടെയുള്ളവർ പങ്കെടുക്കും. സംഘർഷത്തിനിടയിൽ ജീവൻ നഷ്ടപ്പെട്ട സൈനികർക്കും പൗരന്മാർക്കും ആദരാഞ്ജലി അർപ്പിക്കും. മേയ് 8ന് രാവിലെ 9ന് മൈസൻ ഡി അങ്കണത്തിൽ നടക്കുന്ന സംഗമത്തോടെ ചടങ്ങ് ആരംഭിക്കും. തുടർന്ന് 9.30ന് ഫ്രഞ്ച് യുദ്ധസ്മാരകത്തിലും പ്രത്യേക പരിപാടി നടക്കും.