ADVERTISEMENT

ഇംഫാൽ∙ മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ കനത്ത മഴയ്ക്ക് ഒപ്പം എത്തിയ ആലിപ്പഴ വർഷം നാശം വിതച്ചു. ഇന്നലെ വൈകുന്നേരം 3.30 നു തുടങ്ങിയ മഴ ഒരു മണിക്കൂറോളം പെയ്തതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. നെല്ലിക്കയുടെ വലിപ്പമുള്ള മഞ്ഞുകട്ടകൾ വീണതോടെ പാർക്ക്‌ ചെയ്തിരുന്ന കാറുകൾക്കും മറ്റും കേടുപാടുകൾ ഉണ്ടായി.

ഏതാനും മാസങ്ങളായി മഴ മാറി നിൽക്കുകയും അന്തരീക്ഷം ചൂട് പിടിക്കുകയും ചെയ്തതിനാലാണ് ആലിപ്പഴം കൊഴിഞ്ഞതെന്നു വിദഗ്ധർ പറഞ്ഞു. മഞ്ഞു പരലുകൾ അലിഞ്ഞു ഇല്ലാതെയാവുകയാണ് പതിവ്. ഏതാനും ദിവസങ്ങൾ കൂടി ഈ സ്ഥിതി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു

English Summary:

Rain and Hail in Imphal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com