ADVERTISEMENT

ന്യൂഡൽഹി ∙ അരവിന്ദ് കേജ്‌രിവാളിനു ജാമ്യം അനുവദിച്ചതോടെ ഡൽഹിയിലെ ആംആദ്മി പാർട്ടി ആസ്ഥാനത്ത് വലിയ ആവേശത്തിലാണ് പ്രവർത്തകർ. കേജ്‌രിവാളിന് ജാമ്യം ലഭിച്ചതിലെ ആഹ്ലാദം പങ്കിടാനായി കേരളത്തിൽ നിന്നടക്കമുള്ള പ്രവർത്തകർ ഡൽഹിയിലെ പാർട്ടി  ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. മുദ്രാവാക്യം വിളിച്ചും നൃത്തം ചെയ്തും  ലഡു വിതരണം നടത്തിയുമാണ് പ്രവർത്തകർ ആഹ്ലാദം പങ്കുവയ്ക്കുന്നത്. 

അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചതിലെ ആഹ്ലാദത്തിൽ മുദ്രാവാക്യം വിളിക്കുന്ന പാർട്ടി പ്രവർത്തകർ. ചിത്രം: രാഹുൽ ആർ. പട്ടം/ മനോരമ
അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചതിലെ ആഹ്ലാദത്തിൽ മുദ്രാവാക്യം വിളിക്കുന്ന പാർട്ടി പ്രവർത്തകർ. ചിത്രം: രാഹുൽ ആർ. പട്ടം/ മനോരമ

കേ‌ജ്‌രിവാളിനു ജാമ്യം ലഭിച്ച സാഹചര്യത്തില്‍, ആം ആദ്മി പാർട്ടി ഇന്ന് നടത്താനിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളെല്ലാം മാറ്റിവച്ചു. കേ‌ജ്‌രിവാളിനെ സ്വീകരിക്കാൻ പാർട്ടി ആസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു. കേജ്‌രിവാളിനു ജാമ്യം ലഭിച്ചത് തിരഞ്ഞെടുപ്പിൽ കൂടുതൽ പ്രതീക്ഷ നൽകുന്നതാണെന്ന് പാർട്ടി പ്രവർത്തകർ പ്രതികരിച്ചു. 

സത്യത്തിനു ജയമുണ്ടെങ്കിൽ ഡൽഹിയിൽ അരവിന്ദ് കേജ്‌രിവാൾ വിജയിക്കുമെന്നായിരുന്നു കേരളത്തിൽ നിന്നുള്ള ആം ആദ്മി പാർട്ടി നേതാവ് അജു ജോസ് തേർത്തല്ലിയുടെ പ്രതികരണം. ഗുജറാത്തിൽ തിരഞ്ഞെടുപ്പിനു മുൻപ് തന്നെ അരവിന്ദ് കേജ്‌രിവാളിന്റെ സാന്നിധ്യം ഇല്ലാതാക്കുകയായിരുന്നു ബിജെപിയുടെ ലക്ഷ്യം. കേജ്‌രിവാളിനു ജാമ്യം ലഭിച്ചതോടെ തിരഞ്ഞെടുപ്പിൽ വലിയ വിജയമുണ്ടാക്കാൻ പാർട്ടിക്കു സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  

ഡൽഹിയിലെ മലയാളികൾക്കിടയിൽ അരവിന്ദ് കേജ്‌രിവാളിന്റെ ജയത്തിനായി വോട്ട് അഭ്യർഥിക്കാനാണ് കേരളത്തിൽനിന്ന് അജു ജോസ് അടക്കമുള്ള ആംആദ്മി പാർട്ടി പ്രവര്‍ത്തകർ ഡൽഹിയിൽ എത്തിയത്. ‘‘കേ‌ജ്‌രിവാൾ കുറ്റക്കാരനല്ലെങ്കിൽ ജയിലിൽ കിടക്കുമോ എന്നൊരു ചോദ്യം ജനങ്ങൾക്കിടയിലുണ്ടായിരുന്നു. അരവിന്ദ് കേജ്‌രിവാളിനെ ജയിലിലാക്കുന്നതിനു മാത്രമായി പിഎംഎൽഐ എന്നൊരു ആക്ട് നവീകരിച്ച് കൊണ്ടുവന്നു. കേ‌ജ്‌രിവാളിന്റെ വിജയത്തിനായി അഹോരാത്രം പ്രവർത്തിക്കും’’– പാർട്ടി പ്രവർത്തകർ അറിയിച്ചു. 

English Summary:

Arvind Kejriwal's Bail Sparks Jubilation among AAP Workers in Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com