ADVERTISEMENT

കൊച്ചി∙ മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, പരിഹാസം നിറഞ്ഞ മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി വിദേശ സന്ദർശനം നടത്തുന്ന വിവരം താൻ അറിഞ്ഞില്ലെന്ന് ഗവർണർ പ്രതികരിച്ചു. ഈ വിവരം അറിയിച്ചതിന് മാധ്യമപ്രവർത്തകരെ ഗവർണർ നന്ദി അറിയിക്കുകയും ചെയ്തു.

‘‘അദ്ദേഹം വിദേശ സന്ദർശനത്തിനു പോയിരിക്കുകയാണോ? അക്കാര്യം ഞാൻ അറിഞ്ഞില്ല. എന്തായാലും എന്നെ അറിയിച്ചതിന് വളരെ നന്ദി. കുറഞ്ഞപക്ഷം നിങ്ങളെങ്കിലും അദ്ദേഹത്തിന്റെ വിദേശ സന്ദർശനത്തിന്റെ കാര്യം എന്നെ അറിയിച്ചല്ലോ’’ – ഇതായിരുന്നു ഗവർണറുടെ പ്രതികരണം.

വിദേശ സന്ദർശനത്തിന്റെ വിവരം എന്തുകൊണ്ടാണ് അറിയിക്കാത്തതെന്ന തുടർ ചോദ്യത്തിന്, ഇക്കാര്യം തന്നോടല്ല ചോദിക്കേണ്ടതെന്ന് ഗവർണർ മറുപടി നൽകി. വിദേശയാത്രകളേക്കുറിച്ച് രാജ്ഭവനെ അറിയിക്കുന്നില്ലെന്ന കാര്യം നേരത്തേ തന്നെ രാഷ്ട്രപതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു. അതേസമയം, ഇത്തവണത്തെ യാത്രയെക്കുറിച്ച് താൻ അറിഞ്ഞിട്ടില്ലെന്ന് പറയുന്നത് സത്യസന്ധമായിട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary:

Kerala Governor's Witty Retort on CM's Undisclosed Foreign Tour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com