ADVERTISEMENT

കോഴിക്കോട്∙ ആർഎംപി നേതാവ് കെ.എസ്.ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം ലളിതമായ ഖേദപ്രകടനത്തില്‍ അവസാനിക്കില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍. വിഷയത്തിൽ നിയമനടപടി വേണം. ഹരിഹരന്റെ മാത്രം പ്രതികരണമായി ഇതിനെ കരുതാനാവില്ല, യുഡിഎഫ് വേദിയിലെ പ്രതികരണമാണ്. എന്തുകൊണ്ട് പ്രതിപക്ഷനേതാവ് അപ്പോള്‍ ഇടപെട്ടില്ല?. മ്ലേച്ഛമായ പരാമര്‍ശം നടത്തുമ്പോള്‍ ആസ്വദിക്കേണ്ട ആളാണോ പ്രതിപക്ഷനേതാവെന്നും പി. മോഹനന്‍ ചോദിച്ചു. 

പരാമർശം ലാഘവത്തോടെ കാണേണ്ടതല്ല. അവിടെ കയ്യടിക്കുകയും ചിരിക്കുകയും ചെയ്തവരിൽ നേതാക്കളും ഉണ്ട്. സിപിഎം നേതാക്കളുടെ സ്ത്രീ വിരുദ്ധ പരാമർശത്തെ കുറിച്ച് പറയുന്നത്  ഉരുണ്ടു കളിയാണ്. സ്ത്രീ വിരുദ്ധ പരാമർശങ്ങൾ സിപിഎം ഒരിക്കലും അംഗീകരിക്കുന്നില്ല. യുഡിഎഫിന്റേത് വർഗീയ പ്രചരണത്തിന്റെ ജാള്യത മറക്കാനുള്ള ശ്രമം ആണ്. വടകരയിൽ വർഗീയ പ്രചരണം യുഡിഎഫ് നടത്തിയത് ന്യൂനപക്ഷ വോട്ടുകൾ നേടാനാണ്. ന്യൂനപക്ഷങ്ങൾ എൽഡിഎഫിനോട് അടുക്കുകയായിരുന്നു. ഗൗരവമേറിയ രാഷ്ട്രീയ പ്രശ്നങ്ങളാണ് ചർച്ച ചെയ്യാൻ ഞങ്ങൾ ഉദ്ദേശിച്ചത്. വോട്ടെണ്ണുന്ന ദിവസം അടുക്കുമ്പോൾ യുഡിഎഫിന് ബേജാർ കൂടുമെന്നും മോഹനൻ പറഞ്ഞു. 

കെ.എസ്. ഹരിഹരൻ ഇത് മാത്രമല്ല പറഞ്ഞത്. മുക്കം ഉമർ ഫൈസിയുടെ നമസ്കാരത്തെ ആക്ഷേപിച്ചു. പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ വേദിയിൽ ഉമർ ഫൈസി നമസ്കരിച്ചതിൽ എന്താണ് തെറ്റ് നമസ്കരിക്കാൻ മുട്ടി എന്നാണ് ഹരിഹരൻ ഇന്നലെ പറഞ്ഞതെന്നും പി.മോഹനൻ പറഞ്ഞു.

അതേസമയം, ആര്‍എംപി നേതാവ് കെ.എസ്.ഹരിഹരനെതിരെ ഡിജിപിക്ക് ഡിവൈഎഫ്ഐ പരാതി നല്‍കി. സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കേസ് എടുക്കണം എന്നാവശ്യപ്പെട്ടാണ് പരാതി. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ആണ് പരാതി നല്‍കിയത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ വടകര പൊലീസിലും പരാതി നല്‍കി. 

English Summary:

P Mohanan about controversial Statement of K.S. Hariharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com