പാലക്കാട്ട് മൂന്നു വയസ്സുകാരി പനി ബാധിച്ച് കുഴഞ്ഞുവീണു മരിച്ചു
Mail This Article
×
പാലക്കാട്∙ മണ്ണാർക്കാട് കോട്ടോപ്പാടം അമ്പലപ്പാറ ആദിവാസി കോളനിയിൽ മൂന്നു വയസ്സുകാരി പനി ബാധിച്ച് കുഴഞ്ഞുവീണു മരിച്ചു. അമ്പലപ്പാറ കോളനിയിലെ കുമാരന്റെയും സിന്ധുവിന്റെയും മകൾ ചിന്നുവാണ് മരിച്ചത്.
ശനിയാഴ്‌ചയാണ് കുട്ടിക്കു പനി തുടങ്ങിയത്. ഇന്നലെ രാവിലെ 11 മണിയോടെ കുട്ടി വീട്ടിൽ കുഴഞ്ഞു വീണു. ഉടൻ തന്നെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സഹോദരങ്ങൾ: അരുൺ, വിഷ്ണു.
English Summary:
Young Tribal Girl Succumbs to Fever
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.