ADVERTISEMENT

തിരുവനന്തപുരം ∙ കെപിസിസി സെക്രട്ടറിയായിരുന്ന എം.എ.ലത്തീഫിന്റെ സസ്പെൻഷൻ പിൻവലിച്ചത് റദ്ദാക്കി കെ.സുധാകരൻ. എം.എം.ഹസന് കെപിസിസി അധ്യക്ഷന്റെ താൽക്കാലിക ചുമതലയുള്ളപ്പോഴാണ് ലത്തീഫിന്റെ സസ്പെൻഷൻ പിൻവലിച്ചത്. 

ലത്തീഫിനെ പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന ആവശ്യം ശക്തമായതോടെയായിരുന്നു നടപടി. അച്ചടക്ക നടപടിയുടെ ഭാഗമായി കഴിഞ്ഞ രണ്ടുവർഷത്തിലേറെയായി ലത്തീഫ് പാർട്ടിക്ക് പുറത്തായിരുന്നു. ശശി തരൂരും ബെന്നി ബെഹ്നാനും ഉൾപ്പെടെയുള്ള നേതാക്കൾ പാർട്ടി യോഗങ്ങളിൽ ലത്തീഫിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

English Summary:

K. Sudhakaran revoked the suspension of MA Latheef

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com