അവധി ആഘോഷിക്കാൻ നാട്ടിലെത്തി; സ്വയം നിറയൊഴിച്ച് സച്ചിന്റെ സുരക്ഷാ സേനാംഗം ജീവനൊടുക്കി
Mail This Article
ജാംനഗർ∙ സച്ചിൻ തെൻഡുൽക്കറുടെ സുരക്ഷാ സേനാംഗം സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്ര സ്റ്റേറ്റ് പൊലീസ് ഫോഴ്സ് ജവാൻ (എസ്ആർപിഎഫ്) പ്രകാശ് കപ്ഡെ (39) ആണ് ആത്മഹത്യ ചെയ്തത്. സർവീസ് ഗൺ ഉപയോഗിച്ച് കഴുത്തിനു വെടിവയ്ക്കുകയായിരുന്നു.
അവധി ആഘോഷിക്കാനായി ജാംനഗറിലേക്കു പോയ പ്രകാശ് ബുധനാഴ്ച പുലർച്ചെയാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നും കൂടതൽ അന്വേഷണം നടത്തുമെന്നും ജാംനഗർ പൊലീസ് അറിയിച്ചു.
പ്രകാശിനു ഭാര്യയും പ്രായപൂർത്തിയാകാത്ത രണ്ടു മക്കളുമുണ്ട്. പ്രകാശിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. സംഭവത്തിൽ എസ്ആർപിഎഫും പ്രത്യേക അന്വേഷണം നടത്തും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ - 1056, 0471- 2552056)