ADVERTISEMENT

കോഴിക്കോട്∙ പന്തീരാങ്കാവ് കേസിൽ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി വനിത കമ്മിഷൻ അധ്യക്ഷ പി.സതീദേവി രംഗത്ത്. ഭർത്താവിന്റെ ശാരീരിക പീഡനം തെറ്റല്ലെന്ന് കരുതുന്ന പൊലീസുകാർ സേനയ്ക്ക് അപമാനമെന്ന് സതീദേവി മാധ്യമങ്ങളോടു പറഞ്ഞു. വനിത കമ്മിഷൻ ഇന്നലെ തന്നെ പരാതി റജിസ്റ്റർ ചെയ്തുവെന്നും സതീദേവി വ്യക്തമാക്കി.

‘‘വളരെ ഗുരുതരമായ പീഡനത്തിനു പെൺകുട്ടി ഇരയായിട്ടുണ്ടെന്നു പരാതിയിൽനിന്നു മനസിലായി. പൊലീസ് ഉദ്യോഗസ്ഥന്റെ സമീപനത്തെ കുറിച്ചും പരാതിയിലുണ്ട്. ഇന്നലെ തന്നെ എസ്എച്ച്ഒയെ വിളിച്ചു. ആരോപണം ശരിയാണെന്നു പൊലീസ് ഉദ്യോഗസ്ഥന്റെ സംസാരത്തിൽനിന്നു മനസിലായി. മദ്യലഹരിയിലാണു ഭർത്താവ് പെൺകുട്ടിയെ ഉപദ്രവിച്ചത്’’ – സതീദേവി പറഞ്ഞു.

പൊലീസിനു നിയമങ്ങളെ കുറിച്ച് അവബോധം ഉണ്ടാകണം. പൊലീസ് ട്രെയിനിങ് സംവിധാനം ശക്തമാക്കണം. വിവാഹത്തിനു കെട്ടുകണക്കിന് ആഭരണങ്ങൾ വേണം എന്ന ചിന്താഗതി അപമാനകരമാണ്. പെൺകുട്ടികളെ കേവലം ശരീരം മാത്രമായി കാണരുത്. നിയമങ്ങളിലും ആവശ്യമായ ഭേദഗതികൾ വരുത്തേണ്ടതുണ്ട്. സർക്കാരിന് ഇക്കാര്യത്തിൽ നിർദ്ദേശം സമർപ്പിച്ചിട്ടുണ്ടെന്നും വനിത കമ്മിഷൻ അധ്യക്ഷ പറഞ്ഞു. 

English Summary:

Women's Commission said that the police who think that the physical abuse of the husband is not wrong is an insult

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com