2 ദിവസം മുൻപ് കാണാതായ 10 വയസുകാരന് മരിച്ച നിലയില്‍; മൃതദേഹം വീടിനു സമീപം കനാലിൽ
Mail This Article
×
തിരുവനന്തപുരം∙ കാഞ്ഞിരംകുളം പുല്ലുവിളയില്നിന്ന് രണ്ടു ദിവസം മുന്‍പ് കാണാതായ 10 വയസുകാരന് മരിച്ച നിലയില്‍. രഞ്ജിത്-ഷിജി ദമ്പതികളുടെ മകന് രജിനെ (10) വീടിനു സമീപത്തെ കനാലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൂട്ടുകാരനൊപ്പം കളിക്കാന്‍ പോയ രജിന് തിരിച്ചുവന്നിരുന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കാഞ്ഞിരംകുളം പൊലീസ് കരയ്ക്കെടുത്ത മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു മാറ്റും.
English Summary:
Kanjiramkulam Police Investigate After Body of 10 Year Old Boy Discovered in Canal
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.