ADVERTISEMENT

പുന്നപ്ര∙ ശോഭാ സുരേന്ദ്രന്റെ പരാതിയിൽ വിവാദ ദല്ലാൾ ടി.ജി.നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ് സ്റ്റേഷനിലാണ് നന്ദകുമാർ ചോദ്യം ചെയ്യലിന് ഹാജരായത്. ശോഭാ സുരേന്ദ്രന്റെ വ്യക്തിജീവിതത്തെ കുറിച്ചുള്ള പരാമർശങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് നന്ദകുമാർ പ്രതികരിച്ചു. സ്ത്രീത്വത്തെ അപമാനിക്കൽ, വ്യക്തിഹത്യ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ശോഭയുടെ പരാതിയിൽ നന്ദകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. 

തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മുന്നേയാണ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ ദല്ലാൾ ടി.ജി. നന്ദകുമാര്‍ ആരോപണങ്ങളുയർത്തിയത്. ആലപ്പുഴയിലെ ബിജെപി സ്ഥാനാർഥിയായിരുന്ന ശോഭാ സുരേന്ദ്രൻ തട്ടിപ്പുകാരിയാണെന്നും തനിക്ക് തിരികെ നൽകാനുളള 10 ലക്ഷം രൂപ ആവശ്യപ്പെട്ടിട്ടും തിരികെ നൽകുന്നില്ലെന്നും ടി.ജി.നന്ദകുമാർ വാർത്താ സമ്മേളനത്തിൽ ആരോപണമുയര്‍ത്തിയിരുന്നു.  ശോഭ സുരേന്ദ്രന്റെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് അഡ്വാൻസ് തുകയായി നൽകിയ 10 ലക്ഷമാണ് നന്ദകുമാ‍ര്‍ തിരികെയാവശ്യപ്പെട്ടത്. ശോഭയുടെ ഭൂമിയെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് അന്വേഷിച്ചപ്പോൾ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളിൽ പ്രശ്നം ഉണ്ടായിരുന്നുവെന്ന് വ്യക്തമായി. പണം തിരികെ ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നായിരുന്നു നന്ദകുമാ‍ര്‍ വാ‍ര്‍ത്താ സമ്മേളനത്തിൽ പറഞ്ഞത്. 

English Summary:

Police interrogates TG Nandakumar on Shobha Surendran Complaint

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com