ADVERTISEMENT

കൊച്ചി ∙ രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ കൊച്ചി പൊലീസിന്‍റെ പിടിയിൽ. കോംഗോ പൗരൻ റെംഗാര പോളിനെയാണു ബെംഗളൂരു മടിവാളയിൽനിന്ന് എറണാകുളം റൂറൽ എസ്പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ബെംഗളൂരു മൈക്കോ പൊലീസിന്‍റെ സഹകരണത്തോടെയായിരുന്നു അറസ്റ്റ്. 

ലഹരിമരുന്ന് സംഘങ്ങൾക്കിടയിൽ ‘ക്യാപ്റ്റൻ’ എന്നറിയപ്പെടുന്ന ഇയാൾ 2014ൽ ആണ് സ്റ്റുഡന്‍റ് വീസയിൽ ബെംഗളൂരുവിലെത്തിയത്. കേരളത്തിലേക്കെത്തുന്ന രാസലഹരിയിൽ ഭൂരിഭാഗവും ഇയാളുടെ സംഘം വഴിയാണെന്നാണു വിലയിരുത്തൽ. കഴിഞ്ഞ മാസം 200 ഗ്രാം എംഡിഎംഎയുമായി വിപിൻ എന്നയാളെ അങ്കമാലിയിൽ അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരൂവിൽനിന്ന് ടൂറിസ്റ്റ് ബസിൽ രാസലഹരി കടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. അതിന്‍റെ തുടരന്വേഷണത്തിലാണ് റെംഗാര പോൾ പിടിയിലായത്.

English Summary:

Congo National Tied to Global Drug Syndicate Arrested in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com