ADVERTISEMENT

കോഴിക്കോട്∙ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് പ്രതി രാഹുൽ പി.ഗോപാലിന്റെ അമ്മ ഉഷാകുമാരി, സഹോദരി കാർത്തിക എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഈ മാസം 27ലേക്ക് മാറ്റി. പൊലീസ് സമയം നീട്ടി ചോദിച്ചതിനാലാണു തീയതി മാറ്റിയത്. അതിക്രമവുമായി ബന്ധമില്ലെന്നു പ്രതിഭാഗം വാദിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സമർപ്പിക്കാനുണ്ടെന്നറിയിച്ചാണു പൊലീസ് സമയം നീട്ടി ചോദിച്ചത്. 

ഉഷാകുമാരിയെയും കാർത്തികയെയും ചോദ്യം ചെയ്യാൻ പൊലീസിനു സാധിച്ചില്ല. മൊഴി രേഖപ്പെടുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്കായി പൊലീസ് വീട്ടിൽ എത്തിയെങ്കിലും ഇവർ സ്ഥലത്തില്ലായിരുന്നു. കഴിഞ്ഞ ദിവസം രാഹുലിന്റെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. രാഹുലിന്റെ വീട്ടിലും കാറിലും അന്വേഷണ സംഘവും ഫൊറൻസിക് വിഭാഗവും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.

കാറിൽ ഫൊറൻസിക് സംഘം രക്തക്കറ കണ്ടെത്തി. ഇതിനു പിന്നാലെ യുവതിയുടെ രക്തസാംപിൾ ശേഖരിക്കാൻ പൊലീസ് തീരുമാനിച്ചു. കാറിൽ കണ്ടെത്തിയ രക്തക്കറ യുവതിയുടേതാണോ എന്നു കണ്ടെത്തുന്നതിനാണു പരിശോധന. രാജ്യംവിട്ട രാഹുലിനെ കണ്ടെത്താനായി ഇന്റർപോൾ മുഖേന പൊലീസ് ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചു.

English Summary:

Anticipatory Bail Verdict for Mother and Sister in Pantheeramkavu Case Due on 27th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com