ഐഎസ് ഭീകരർ എന്ന് സംശയം; ഗുജറാത്തിൽ 4 പേർ അറസ്റ്റിൽ
Mail This Article
×
അഹമ്മദാബാദ് ∙ ഐഎസ് ഭീകരരാണെന്ന സംശയത്തിൽ വിമാനത്താവളത്തിൽനിന്നു നാലുപേരെ ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ഇവർ ശ്രീലങ്കൻ സ്വദേശികളാണെന്നാണു പ്രാഥമിക നിഗമനമെന്ന് അധികൃതർ മാധ്യമങ്ങളോടു പ്രതികരിച്ചു. വിമാനത്താവളത്തിൽ ലഗേജ് കാത്തു നിൽക്കുകയായിരുന്ന സംഘമാണു പിടിയിലായത്. 4 ദിവസം മുൻപ് വിമാനത്താവളത്തിനു ബോംബ് ഭീഷണി ഉണ്ടായിരുന്നു.
English Summary:
Gujarat Anti-Terrorism Squad Arrests Four Suspects at Airport
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.