ADVERTISEMENT

കൊച്ചി∙ അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണിയായ സബിത്തിന് രാജ്യാന്തര ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്ത്. വ്യാജ പാസ്പോർട്ടും ആധാർ കാർഡും തയാറാക്കിയാണ് സബിത്ത് ആളുകളെ ഇറാനിലെത്തിച്ചത്. 20 പേരെ ഇറാനിലേക്കു കടത്തിയതായാണ് സബിത്ത് എൻഐഎക്കു നൽകിയ മൊഴി. അഞ്ചു വർഷമായി ഇറാനിൽ താമസിച്ചായിരുന്നു അവയവക്കടത്തിന് നേതൃത്വം നൽകിയത്. ഉത്തരേന്ത്യയിൽ നിന്നുള്ളവരെയാണ് കൂടുതൽ ഇറാനിലേക്ക് കടത്തിയത്.

എട്ട് സംസ്ഥാനങ്ങളിൽ നിന്നും ആളുകളെ കൊണ്ടുപോയി. ദാതാക്കൾക്ക് 10 ലക്ഷം രൂപ നൽകുമ്പോൾ തന്റെ കമ്മിഷൻ 5 ലക്ഷം രൂപയായിരുന്നുവെന്നും സബിത്ത് വെളിപ്പെടുത്തി. ഇറാനിലെ ഫരീദിഖാൻ ആശുപത്രിയായിരുന്നു അവയവക്കടത്തിന്റെ താവളമെന്നും സബിത്ത് മൊഴി നൽകി. കൊച്ചിക്കു പുറമെ കാസർകോട് നിന്നാണ് കൂടുതൽ പേരെ കേരളത്തിൽ നിന്നും അവയവക്കടത്തിനായി ഇറാനിലെത്തിച്ചത്.

കേന്ദ്ര ഏജൻസികൾ പ്രതിയെ നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്നാണ് കൊച്ചി നെടുമ്പാശേരിയിൽ വച്ചാണ് സബിത്തിനെ അറസ്റ്റ് ചെയ്തത്. കേരളത്തിൽ വ്യാജ ആധാർ കാർഡുമായി എത്തിയിരുന്ന ചില ഇതര സംസ്ഥാന തൊഴിലാളികളെയും സബിത്ത് ഇറാനിലെത്തിച്ചതായി വിവരമുണ്ട്. അവയക്കടത്തിനായി കൊണ്ടുപോയവരിൽ ചിലർ ഇറാനിൽ വച്ച് മരണപ്പെട്ടതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഹൈദരാബാദ് കേന്ദ്രീകരിച്ചാണ് അവയവക്കടത്ത് മാഫിയ പ്രവർത്തിച്ചിരുന്നത്. പൊലീസ് കസ്റ്റഡിയിൽ തുടരുന്ന സബിത്തിനെ ഇന്ന് കോടതിയിൽ‌ ഹാജരാക്കും.

വലിയ തുക നൽകാമെന്ന് വാഗ്ദാനം നൽകി ആളുകളെ ഇറാനിലെത്തിക്കുന്ന സബിത്ത് പിന്നീട് അവയവമെടുത്ത ശേഷം തുച്ഛമായ തുക നൽകി തിരികെ എത്തിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന അവയവം വലിയ തുകയ്ക്ക് പ്രതി മറിച്ചു വിൽക്കുകയും ചെയ്തിരുന്നു. കൊച്ചി സ്വദേശിയായ യുവാവിനെയും എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സബിത്തിനൊപ്പം താമസിച്ചിരുന്ന ചാവക്കാട് സ്വദേശിയേയും എൻഐഎ ചോദ്യം ചെയ്യും. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുണ്ടായേക്കാനും സാധ്യതയുണ്ട്.

English Summary:

International Organ Trafficking Racket Exposed: Key Suspect in Kochi Reveals Extensive Operation Involving Fake IDs and Smuggling to Iran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com