ADVERTISEMENT

തിരുവനന്തപുരം∙ ചികിത്സാപ്പിഴവുകൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി അധികൃതരുടെ യോഗം വിളിച്ചു. നാളെ തിരുവനന്തപുരത്താണ് യോഗം. ആശുപത്രി സൂപ്രണ്ടുമാരും ജില്ലാ മെഡിക്കൽ ഓഫിസർമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ആലപ്പുഴ, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രികളിലെ ചികിത്സാപ്പിഴവുകളാണ് അടുത്തിടെ വിവാദമായത്.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലാണ് ഗുരുതരമായ ചികിത്സാപ്പിഴവുണ്ടായത്. ചെറുവണ്ണൂർ മധുര ബസാർ സ്വദേശിനിയായ കുട്ടിക്കാണ് കൈക്ക് പകരം നാവിൽ ശസ്ത്രക്രിയ മാറി ചെയ്തത്. സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡോക്ടറെ സസ്പെൻഡ് ചെയ്തിരുന്നു.

ആലപ്പുഴ ആശുപത്രിയിലും ചികിത്സാപ്പിഴവെന്ന ആരോപണം ഉയർന്നു. പുന്നപ്ര സ്വദേശിയായ 70 വയസ്സുകാരിയാണ് മരിച്ചത്. മതിയായ ചികിത്സ കിട്ടാത്തതിനാലാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. മൃതദേഹവുമായി ബന്ധുക്കൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. 

English Summary:

Health Minister Veena George Summons Urgent Meet Over Growing Treatment Failures

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com