ADVERTISEMENT

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ കരിങ്കൊടി കാണിക്കാൻ കർഷക സംഘടനകളുടെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തെ സമാധാനപരമായി എതിർക്കുമെന്ന് സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) നേതാക്കൾ പ്രഖ്യാപിച്ചു. ലുധിയാന ജില്ലയിൽ സംഘടിപ്പിച്ച കിസാൻ-മസ്ദൂർ മഹാപഞ്ചായത്തിലാണ് പ്രഖ്യാപനം. 

‘‘തിരഞ്ഞെടുപ്പ് റാലികളിലും പൊതുസമ്മേളനങ്ങൾ നടക്കുന്ന വേദികളിലും നരേന്ദ്ര മോദി എത്തുമ്പോൾ ഞങ്ങൾ അദ്ദേഹത്തെ കരിങ്കൊടി കാണിക്കും. വേദികളിൽ എത്താൻ സുരക്ഷാ സേന അനുവദിക്കുമോ എന്ന് നോക്കാം. എല്ലാ കർഷക സംഘടനകളുടെയും ആത്യന്തികമായ ആവശ്യം ഒന്നുതന്നെയാണ്. അതിനാൽ പ്രതിഷേധത്തിൽ ഒറ്റക്കെട്ടായി നിൽക്കും.

‘‘2021 ഡിസംബർ 9ന് ഞങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനാൽ എല്ലാവരെയും ഏകോപിപ്പിച്ച് ഒരു ഐക്യ പ്രതിഷേധം നടത്താനാണ് ആഗ്രഹിക്കുന്നത്’’ – സംയുക്ത കിസാൻ മോർച്ച നേതാവ് രമീന്ദർ സിങ് പട്യാല പറഞ്ഞു. 

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പട്യാലയിൽ ബിജെപി സ്ഥാനാർഥി പ്രണീത് കൗറിനെ പിന്തുണച്ചുള്ള റാലിയിൽ പ്രധാനമന്ത്രി മോദി സംസാരിക്കുന്നുണ്ട്. വെള്ളിയാഴ്ച അദ്ദേഹം ജലന്ധറിലും ഗുരുദാസ്പൂരിലും റാലികളിൽ പങ്കെടുക്കും. പഞ്ചാബിൽ നിന്നുള്ള 13 എംപിമാരെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ജൂൺ ഒന്നിനാണ് നടക്കുന്നത്.

English Summary:

Black Flags Set to Wave at Modi's Election Rallies in Punjab

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com