ADVERTISEMENT

ന്യൂഡൽഹി∙ എഎപി രാജ്യസഭാംഗം സ്വാതി മലിവാളിനെ മർദ്ദിച്ചെന്ന കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേ‌ജ്‌രിവാളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്തേക്കും. പരാതിക്കാസ്പദമായ സംഭവം നടക്കുമ്പോൾ അവിടെയുണ്ടായിരുന്ന എല്ലാവരെയും ചോദ്യം ചെയ്യുക എന്ന സ്വാഭാവിക നടപടിയാണെന്ന മറുപടിയാണ് ഡൽഹി പൊലീസ് നൽകുന്നത്. ചോദ്യം ചെയ്യാനുള്ള തീയതി തീരുമാനിച്ചിട്ടില്ല.

അതേസമയം, ഇതു രാഷ്ട്രീയ ആയുധമാക്കി മാറ്റാനാണ് എഎപിയുടെ തീരുമാനം. പ്രായമായ മാതാപിതാക്കളെ ചോദ്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടുവെന്ന് എഎപി ആരോപിച്ചു. ഇതേക്കുറിച്ചുള്ള സൂചനകൾ പുറത്തെത്തിയതോടെ കേജ്‌രിവാളിന്റെ വീട്ടിലേക്ക് എഎപി പ്രവർത്തകർ കൂട്ടമായെത്തുകയാണ്. മേയ് 25നാണ് ഡൽഹിയിലെ പോളിങ്.

കേജ്‌രിവാളിന്റെ മാതാപിതാക്കൾക്ക് 85നു മുകളിൽ പ്രായമുണ്ട്. ചികിത്സയ്ക്കുശേഷം അടുത്തിടെയാണ് അവർ വീട്ടിലേക്കു മടങ്ങിയെത്തിയത്. ഈ സാഹചര്യത്തിൽ രാഷ്ട്രീയ വിരോധം മൂലം പ്രധാനമന്ത്രിയുടെ ഇടപെടലിലാണ് ഇവരെ ചോദ്യം ചെയ്യുന്നതിലേക്ക് എത്തിയതെന്നാണ് എഎപിയുടെ ആരോപണം.

English Summary:

Arvind Kejriwal's Parents Won't Be Questioned Today In Swati Maliwal Assault Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com