ADVERTISEMENT

തിരുവനന്തപുരം∙ സ്വകാര്യ നഴ്‌സിങ് കോളജുകളിലെ പ്രവേശനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുമായി യോജിച്ചു നീങ്ങാന്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനിച്ചതായി പ്രസിഡന്റ് വി.സജി. ഏകജാലക പ്രവേശനം തുടരും. വിദ്യാഭ്യാസം സേവനമായതിനാൽ ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ വാക്കുനല്‍കിയിരുന്നു. അതനുസരിച്ച് ആരോഗ്യവകുപ്പില്‍നിന്ന് കത്തു നല്‍കിയിട്ടുണ്ടെന്നും സജി പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രി അനുഭാവപൂര്‍വം പരിഗണിക്കുന്നുവെന്നാണ് വിവരം. പരിശോധന ഇല്ലാതെ തന്നെ കഴിഞ്ഞ തവണത്തെ അത്രയും സീറ്റുകള്‍ നല്‍കാന്‍ സര്‍ക്കാരില്‍നിന്നു കേരളാ നഴ്‌സിങ് കൗണ്‍സിലിന് നിര്‍ദേശം പോയിട്ടുണ്ടെന്നും സജി പറഞ്ഞു. 

എല്ലാ കോളജുകളിലും പരിശോധന നടത്താന്‍ സമയമില്ലാത്തതിനാല്‍ തിരഞ്ഞെടുത്ത കോളജുകളില്‍ മാത്രമാകും പരിശോധന. പ്രോസ്പക്ടസ് അംഗീകരിക്കാന്‍ പ്രവേശന മേല്‍നോട്ട സമിതിക്കും നിര്‍ദേശം പോയിട്ടുണ്ട്. 50% സീറ്റ് സര്‍ക്കാരിന് നല്‍കുന്നതിനും തീരുമാനിച്ചതായി സജി വ്യക്തമാക്കി. ഇതോടെ, സ്വകാര്യ മേഖലയിലെ 119 കോളജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലെ നഴ്‌സിങ് പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായ അനിശ്ചിതത്വം നീങ്ങുമെന്നാണു പ്രതീക്ഷ. ഓഗസ്റ്റ് ഒന്നിനാണു പ്രവേശനം തുടങ്ങേണ്ടത്.

English Summary:

Nursing admissions Management associations decide to move in concert with Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com