ഇടക്കാല ജാമ്യം നീട്ടണം; ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന കേജ്രിവാളിന്റെ ആവശ്യം തള്ളി
Mail This Article
×
ന്യൂഡൽഹി∙ ഇടക്കാല ജാമ്യം നീട്ടിക്കിട്ടണമെന്ന് കാണിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നൽകിയ ഹർജിയിൽ അടിയന്തരവാദം കേൾക്കണമെന്ന അപേക്ഷ സുപ്രീം കോടതി തള്ളി. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ജാമ്യം ഒരാഴ്ചത്തേക്ക് കൂടി നീട്ടണമെന്ന് കേജ്‌രിവാൾ ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായി ജൂൺ ഒന്നുവരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ജൂൺ രണ്ടിന് അദ്ദേഹത്തിന് തിഹാർ ജയിലിൽ തിരികെ പ്രവേശിക്കണം. ഹർജി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന് കൈമാറുമെന്നും ഇക്കാര്യത്തിൽ എപ്പോൾ വാദം കേൾക്കണമെന്ന് അദ്ദേഹം തീരുമാനിക്കുമെന്നും ജസ്റ്റിസ് ജെ.കെ.മഹേശ്വരി, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
English Summary:
Supreme Court refuses urgent hearing of Arvind Kejriwal's plea seeking 7-day extension of interim bail
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.