കരിങ്കൽ ക്വാറി തകർന്നു: മിസോറമിൽ 12 പേർ മരിച്ചു, നിരവധി പേരെ കാണാതായി
Mail This Article
ഐസ്വാൾ∙ മിസോറമിന്റെ തലസ്ഥാനമായ ഐസ്വാളിൽ കരിങ്കൽ ക്വാറി തകർന്നുണ്ടായ അപകടത്തിൽ പത്തുപേർ കൊല്ലപ്പെട്ടു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ രക്ഷിക്കുന്നതിനുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തുണ്ടായിട്ടുള്ള മഴയും ഉരുൾപൊട്ടലും രക്ഷാപ്രവർത്തനം തടസ്സം സൃഷ്ടിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
മഴയെ തുടർന്ന് ഇവിടെ സ്കൂളുകൾ അടച്ചിരിക്കുകയാണ്. സർക്കാർ ഉദ്യോഗസ്ഥരോട് വർക്ക് ഫ്രം ഹോമിൽ പ്രവേശിക്കാനും നിർദേശിച്ചിട്ടുണ്ട്. ദേശീയപാത ആറിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ഐസ്‌വാൾ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽനിന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്. ഉരുൾപൊട്ടലുകളെ തുടർന്ന് നിരവധി ദേശീയപാതകളിലൂടെയും റോഡുകളിലൂടെയുമുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
റുമാൽ ചുഴലിക്കാറ്റിൽ ബംഗാളിലും ബംഗ്ലദേശിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ബംഗാളിൽനിന്ന് ഒരുലക്ഷത്തിലേറെ പേറെ മാറ്റിപ്പാർപ്പിച്ചു. ബംഗ്ലദേശിൽ പത്തുപേർ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ അപകടങ്ങളിൽ മരിച്ചു. ഒരു ലക്ഷത്തിലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. എട്ടുലക്ഷത്തിലധികം ആളുകൾ ക്യാംപുകളിലാണ്.