ADVERTISEMENT

കന്യാകുമാരി∙  വിവേകാനന്ദ സ്മാരകത്തിൽ 45 മണിക്കൂർ ധ്യാനത്തിന്റെ അവസാന ദിവസമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ സൂര്യ നമസ്കാരം നടത്തി. സൂര്യോദയം കണ്ടശേഷം പ്രാർഥനയിൽ മുഴുകി. പഴങ്ങളും വെള്ളവും മാത്രം കഴിച്ചാണ് പ്രധാനമന്ത്രിയുടെ ധ്യാനം. കാവി മുണ്ടും ജുബ്ബയുമാണ് വേഷം. ഇന്ന് ഉച്ചയ്ക്കുശേഷം ധ്യാനം പൂർത്തിയാക്കി വിവേകാനന്ദ സ്മാരകത്തിൽനിന്നും പ്രധാനമന്ത്രി കന്യാകുമാരി തീരത്തേക്ക് ബോട്ടിലെത്തും. അതിനുമുൻപ് തിരുവള്ളുവർ പ്രതിമ സന്ദർശിക്കും.

സമീപത്തെ സർക്കാർ ഗസ്റ്റ് ഹൗസിലെ  മൈതാനത്തുനിന്ന് 3.25ന് തിരുവനന്തപുരത്തേക്ക് തിരിക്കും. 4.10ന് ഡൽഹിയിലേക്ക് മടങ്ങും. പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുന്നതിനാൽ വിവേകാനന്ദ സ്മാരകത്തിലേക്ക് ആളുകളെ കടത്തിവിട്ടിരുന്നില്ല. ഡിഎംകെ പരാതി നൽകിയതിനെ തുടർന്ന് ഇന്നലെ ഏതാനും സന്ദർശകരെ സ്മാരത്തിലേക്ക് കടത്തിവിട്ടു. അവധിക്കാലമായതിനാൽ കന്യാകുമാരിയിൽ തിരക്കുണ്ടാകേണ്ട സമയമാണെങ്കിലും നിരത്തുകളിൽ വാഹനവും ആളുകളുമില്ല. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വിവേകാനന്ദ സ്മാരകത്തിനും തിരുവള്ളുവർ പ്രതിമയ്ക്കുമിടയിൽ 37 കോടിരൂപ ചെലവിൽ കണ്ണാടി നടപ്പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. പ്രധാനമന്ത്രിക്ക് വിവേകാനന്ദ സ്മാരകത്തിൽനിന്നു തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചിരിക്കുന്ന പാറയിലെത്താൻ താൽക്കാലിക പാലം ഒരുക്കിയിട്ടുണ്ട്.

English Summary:

PM Modi's Spiritual Retreat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com