ADVERTISEMENT

ന്യൂഡൽഹി∙ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്നാം തവണയും വിജയിക്കുമെന്ന ആത്മവിശ്വാസത്തിൽ സത്യപ്രതിജ്ഞ ചടങ്ങിനായുള്ള മുന്നൊരുക്കങ്ങൾ ബിജെപി തുടങ്ങിയതായി വിവരം. രാഷ്ട്രപതി ഭവനിൽ പ്രധാനമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിനായുള്ള അലങ്കാരസസ്യങ്ങളടക്കം വാങ്ങുന്നതിനുള്ള ടെൻഡർ നടപടികൾ‌ ആരംഭിച്ചു.

മേയ് 28ന് രാഷ്ട്രപതിയുടെ ഓഫിസ്, ടെൻഡർ പുറപ്പെടുവിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 21.97 ലക്ഷം രൂപയുടെ ടെൻഡർ ജൂൺ 3ന് തുറക്കും. അലങ്കാരപ്പണികൾ പൂർത്തിയാക്കുന്നതിന് ടെൻഡർ പിടിക്കുന്ന വ്യക്തിക്ക് 5 ദിവസം സമയം നൽകും.

ഔദ്യോഗിക സത്യപ്രതിജ്ഞ നടക്കുന്ന അതേദിവസം തന്നെ കർത്തവ്യപഥിൽ ബിജെപിയുടെ രാഷ്ട്രീയ പരിപാടികളും ആഘോഷങ്ങളും നടത്താനാണ് ആലോചന. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന്റെ പ്രദർശനം എന്ന നിലയിൽ നടക്കുന്ന പരിപാടിയിൽ വൈദ്യുത ദീപാലങ്കാരമടക്കം ഒരുക്കും. വിദേശ സർക്കാരിന്റെ  പ്രതിനിധികൾ ഉൾപ്പെടെ 8,000-10,000 പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തേക്കുമെന്ന് കണക്കുകൂട്ടൽ. ജൂൺ 9ന് സത്യപ്രതിജ്ഞയും അനുബന്ധ പരിപാടികളും നടത്താൻ ആലോചിക്കുന്നതായും വിവരമുണ്ട്.

English Summary:

BJP Begin Preparations for Grand Swearing Ceremony Before Election Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com