ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് 64.2 കോടി വോട്ടർമാർ വോട്ട് ചെയ്തതായും ഇത് ലോക റെക്കോർഡാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ. വോട്ടെണ്ണലിനു മുന്നോടിയായി വിളിച്ച വാർ‌ത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വനിതാ പങ്കാളിത്തത്തിലും ഇത്തവണ റെക്കോർഡാണ്. 31.2 കോടി വനിത വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തിയത്. സംഭവബഹുലമായ തിരഞ്ഞെടുപ്പ് കാലം കഴിഞ്ഞതായും വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായും രാജീവ് കുമാർ പറഞ്ഞു. ജനാധിപത്യത്തിൽ പങ്കാളികളായ എല്ലാവരെയും തിരഞ്ഞെടുപ്പ് കമ്മിഷൻ അഭിനന്ദിച്ചു. സംതൃപ്തി നിറഞ്ഞ ദൗത്യമാണ് പൂർത്തിയായത്. ചില ആരോപണങ്ങൾ വേദനിപ്പിച്ചെന്നും രാജീവ് കുമാർ പറഞ്ഞു.

ജമ്മു കശ്മീരിൽ കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന പോളിങ്ങാണ് രേഖപ്പെടുത്തിയത്. ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിന് സജ്ജമാണ്. മണിപ്പൂരിൽ കാര്യമായ ആക്രമണ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. വലിയ സംഘർഷങ്ങളില്ലാതെയാണ് വോട്ടെടുപ്പ് അവസാനിച്ചത്. 1054 കോടി രൂപ, 2198 കോടിയുടെ സൗജന്യ വസ്തുക്കൾ, 868 കോടിയുടെ മദ്യം എന്നിവ പിടിച്ചെടുത്തതായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.

English Summary:

India Sets World Record: 64.2 Crore Voters Cast Ballots in Lok Sabha Elections says Chief Election Commissioner Rajeev Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com