പോളിങ് കുറഞ്ഞത് ബാധിച്ചില്ല, കാസർകോട്ട് രാജ്മോഹൻ ഉണ്ണിത്താൻ തന്നെ
Mail This Article
കാസർകോട്∙ കാസർകോട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന് വിജയം. 1,03,148 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിറ്റിങ് എംപിയായ രാജ്മോഹൻ ഉണ്ണിത്താന്റെ ആധികാരിക വിജയം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പോളിങ് ശതമാനം കുറഞ്ഞത് എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലായിരുന്നു പാർട്ടികൾ. എന്നാൽ ഇത് കോൺഗ്രസിനെ ബാധിച്ചില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം തത്സമയം
35 വർഷം ഇടതിനോട് ചേർന്ന് നിന്ന മണ്ഡലമാണ് യുഡിഎഫ് രാജ്മോഹൻ ഉണ്ണിത്താനിലൂടെ പിടിച്ചെടുത്തത്. ഏഴ് നിയമസഭാ സീറ്റുകളില്‍ അഞ്ചെണ്ണം ഭരിക്കുന്നത് എൽഡിഎഫാണെങ്കിലും വിജയം ആവർത്തിക്കാൻ രാജ്മോഹൻ ഉണ്ണിത്താന് കഴിഞ്ഞു.
കാസർകോട് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളും കണ്ണൂർ ജില്ലയിലെ രണ്ട് മണ്ഡലങ്ങളും ചേർന്നതാണ് കാസർകോട് മണ്ഡലം. 2019ൽ 40438 വോട്ടിനാണ് രാജ്മോഹൻ ഉണ്ണിത്താൻ കഴിഞ്ഞ തവണ ജയിച്ചത്.