വിറപ്പിച്ച് കീഴടങ്ങി അരുൺ കുമാർ; മാവേലിക്കരയിൽ വീണ്ടും വിജയക്കൊടി നാട്ടി കൊടിക്കുന്നിൽ സുരേഷ്
Mail This Article
മാവേലിക്കര∙ തിരഞ്ഞെടുപ്പ് ഫലം മാറിമറിഞ്ഞ മാവേലിക്കരയിൽ യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന്റെ വിജയം 9,501 വോട്ടുകൾക്ക്. വോട്ടെണ്ണി തുടങ്ങി ഒന്നരമണിക്കൂറോളം എൽഡിഎഫ് സ്ഥാനാർഥിയായ സി.എ. അരുൺകുമാറാണ് മണ്ഡലത്തിൽ ലീഡ് ചെയ്തത്. എന്നാൽ പിന്നീട് ലീഡ് പലതവണ മാറിമറിഞ്ഞു. മണ്ഡലത്തിൽ ചിരപരിചിതനായ കൊടിക്കുന്നിൽ സുരേഷിനെ പുതുമുഖമായ സി.എ. അരുൺകുമാർ പലതവണയും വിറപ്പിക്കുന്നതാണ് മാവേലിക്കരയിൽ കണ്ടത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം തത്സമയം
മന്ത്രി പി.പ്രസാദിന്റെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിയായ അരുൺ ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം സ്വദേശിയാണ്. മണ്ഡലത്തിൽ പോളിങ് ശതമാനത്തിലുണ്ടായ കുറവ് ആശങ്ക ഉളവാക്കുന്നുണ്ടെങ്കിലും തങ്ങളുടെ വോട്ടുകൾ ചോർന്നില്ല എന്ന ആത്മവിശ്വാസത്തിലായിരുന്നു 3 മുന്നണികളും. എൻഡിഎയ്ക്കു വേണ്ടി ബിഡിജെഎസാണ് ഇത്തവണ മാവേലിക്കരയിൽ മത്സരിച്ചത്. കൊല്ലം, ആലപ്പുഴ, കോട്ടയം ഉൾപ്പെടെ മൂന്നു ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന മണ്ഡലമാണ് മാവേലിക്കര.