തിരുവനന്തപുരത്ത് രാഷ്ട്രീയ വോട്ടെല്ലാം കിട്ടി; തിരിച്ചടി പരിശോധിക്കുമെന്ന് പന്ന്യൻ രവീന്ദ്രൻ
Mail This Article
×
തിരുവനന്തപുരം∙ സംസ്ഥാനത്ത് എൽഡിഎഫ് നേരിട്ടത് വലിയ തിരിച്ചടിയെന്ന് മുതിർന്ന സിപിഐ നേതാവും തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർഥിയുമായിരുന്ന പന്ന്യൻ രവീന്ദ്രൻ.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം തത്സമയം
തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മനോരമ ഓൺലൈനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2019ലെ അതേ നിലയിലാണ് സിപിഐ ഇപ്പോഴും നിൽക്കുന്നത്. തിരുവനന്തപുരത്ത് പോളിങ് കുറഞ്ഞത് തിരിച്ചടിയായി. രാഷ്ട്രീയം വോട്ടുകളെല്ലാം എൽഡിഎഫിന്റെ പെട്ടിയിൽ വീണെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
വോട്ടെടുപ്പ് കഴിഞ്ഞ ശേഷം താനൊരു അവകാശവാദത്തിനും വന്നിട്ടില്ല. തോൽവിയെപ്പറ്റി കൂടുതൽ പരിശോധിക്കേണ്ടതുണ്ട്. കൂടുതൽ പഠനത്തിനു ശേഷം പിന്നീട് ഒരു അവസരത്തിൽ സംസാരിക്കാമെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
English Summary:
Senior CPI Leader Pannyan Ravindran Acknowledges Major Setback for LDF
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.