ADVERTISEMENT

ന്യൂ‍ഡൽഹി∙ ചണ്ഡീഗഡ് വിമാനത്താവളത്തിൽ വച്ച് സുരക്ഷാ ഉദ്യോഗസ്ഥയിൽനിന്ന് അടിയേറ്റ സംഭവത്തിൽ വിശദീകരണവുമായി നടിയും ബിജെപി നേതാവുമായ കങ്കണ റനൗട്ട്. സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോ സന്ദേശത്തിലൂടെയാണ് കങ്കണ സംഭവം വിശദീകരിച്ചത്. താൻ സുരക്ഷിതയാണെന്നും തനിക്ക് ഇതുസംബന്ധിച്ച് ഒരുപാട് ഫോൺ സന്ദേശങ്ങൾ ലഭിക്കുന്നതായും കങ്കണ പറഞ്ഞു. 

‘‘സുരക്ഷാ പരിശോധനയ്ക്കു ശേഷം ഉദ്യോഗസ്ഥ തന്റെ മുഖത്ത് അടിക്കുകയായിരുന്നു. എന്തിനാണിത് ചെയ്തതെന്ന് ചോദിച്ചപ്പോൾ താൻ കർഷക സമരത്തെ പിന്തുണയ്ക്കുന്ന ആളാണെന്ന് അവർ പറഞ്ഞു. ഞാൻ സുരക്ഷിതയാണ്. പക്ഷേ എന്റെ ചോദ്യമിതാണ്, പഞ്ചാബിലെ തീവ്രവാദത്തെ എങ്ങനെയാണ് നേരിടുക ?’’– കങ്കണ വിഡിയോ സന്ദേശത്തിൽ വിശദീകരിച്ചു. 

അതേസമയം കങ്കണയെ മർദിച്ചതിന് പിന്നാലെ തന്റെ നടപടിയെ ന്യായീകരിച്ച് ഉദ്യോഗസ്ഥ കുൽവീന്ദർ കൗറും രംഗത്തെത്തി. 100 രൂപയ്ക്കു വേണ്ടിയാണ് കർഷകർ സമരം ചെയ്യുന്നതെന്നു കങ്കണ മുൻപു പറഞ്ഞിട്ടുണ്ട്. കങ്കണ ആ പ്രസ്താവന നടത്തുമ്പോൾ എന്റെ അമ്മയും അവിടെ സമരത്തിനിരിക്കുന്നുണ്ടായിരുന്നു’’–കുൽവീന്ദർ കൗർ പറഞ്ഞു.

English Summary:

Kangana Ranaut Details Airport Assault in Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com