ADVERTISEMENT

തിരുവനന്തപുരം ∙ കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ റജിസ്ട്രാർ ആയി കണ്ണൂർ ഗവൺമെന്‍റ് ആയുർവേദ കോളജ് മെഡിക്കൽ സൂപ്രണ്ട് ഡോ.എസ്.ഗോപകുമാറിനെ നിയമിച്ചു. ആരോഗ്യ സർവകലാശാലയുടെ അക്കാദമിക് കൗൺസിൽ, ഗവേണിങ് കൗൺസിൽ എന്നിവയിൽ അംഗം, തിരുവനന്തപുരം ഗവ. ആയുർവേദ കോളജ് ആശുപത്രിയിൽ ആർഎംഒ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഡോ. ഗോപകുമാറിന് രണ്ട് എംഡിയും പിഎച്ച്ഡിയുമുണ്ട്. സംസ്ഥാന സർക്കാരിന്‍റെയും കേന്ദ്ര ആയുഷ് വകുപ്പിന്‍റെയും കേന്ദ്ര ആയുർവേദ കൗൺസിലിന്‍റെയും കേരള ആരോഗ്യ സർവകലാശാലയുടെയും മികച്ച ആയുർവേദ അധ്യാപകനുള്ള അവാർഡുകൾ അടക്കം വിവിധ പുരസ്‌കാരങ്ങൾ നേടി. 

ദേശീയ, രാജ്യാന്തര ശാസ്ത്ര സെമിനാറുകളിൽ  പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള ഡോ.ഗോപകുമാർ ആരോഗ്യമേഖലയിലെ പ്രഭാഷകനും ലേഖകനുമാണ്. ആയുർവേദ സംബന്ധിയായ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. നാഷനൽ സർവീസ് സ്കീമിന്‍റെ മികച്ച പ്രോഗ്രാം ഓഫിസർക്കുള്ള കണ്ണൂർ സർവകലാശാലയുടെ അവാർഡ് നേടിയ ഡോ.ഗോപകുമാർ, കേരള സർവകലാശാലയുടെ കലാ പ്രതിഭ പട്ടം രണ്ടു തവണ നേടി. കവിയും ഗാനരചയിതാവുമാണ്. തിരുവനന്തപുരം പട്ടം ആദർശ്നഗർ ശ്രീഭവനിൽ കെ. ശ്രീകണ്ഠൻ നായരുടെയും പി. കൃഷ്ണകുമാരിയുടെയും മകനാണ്. ഭാര്യ: വിനയ, മകൾ: അമേയ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com