ADVERTISEMENT

കൊച്ചി ∙ പിന്നാക്ക, ദലിത് വിഭാഗങ്ങൾ ഇടതുപക്ഷത്തുനിന്നും അകന്നതുകൊണ്ടാണു ലോക്സഭാ തിരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കുന്നത്തുനാട് എസ്എൻഡിപി ശാഖാ ഭാരവാഹികളുടെ നേതൃത്വ പരിശീലന ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പിന്നാക്ക ദലിത് വിഭാഗങ്ങളുടെ പരമ്പരാഗത വോട്ടുകൾ ഇത്തവണ ഇടതുപക്ഷത്തിനു ലഭിച്ചില്ല. കൊല്ലം, ആറ്റിങ്ങൽ, കോട്ടയം, തൃശൂർ എന്നിവിടങ്ങളിൽ ഈഴവ സമുദായമടക്കം മാറി ചിന്തിച്ചുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

‘‘മുസ്‍ലിംകൾ ചോദിക്കുന്നതെല്ലാം നൽകി. ഈഴവർക്കു ചോദിക്കുന്നത് ഒന്നും തരുന്നില്ല. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നും തിരുവനന്തപുരത്തേക്കു വണ്ടി കയറുന്നവർ വൈകുന്നേരം ആവുമ്പോഴേക്കും കാര്യം സാധിച്ചു മടങ്ങുകയാണ്. ഈഴവർക്ക് നീതി കിട്ടുന്നില്ല. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർ വന്നാൽ അവർക്ക് സർക്കാരിലും പാർട്ടിയിലും ഡബിൾ പ്രമോഷനാണ്. ഈഴവർക്ക് അധികാരത്തിലും പാർട്ടിയിലും പരിഗണനയില്ലാത്ത സ്ഥിതിയാണ്’’ – വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

English Summary:

Vellappally Natesan Blames Left Distancing for Dalit Groups' Election Defeat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com