ADVERTISEMENT

കോട്ടയം ∙ തീവ്ര നിലപാടുകളുമായി ബിജെപി മുന്നോട്ടു പോയാൽ പുതിയ എൻഡിഎ സർക്കാർ കാലാവധി തികയ്ക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നു നിയുക്ത എംപിമാരായ കെ.ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ് എന്നിവർ. മലയാള മനോരമ സംഘടിപ്പിച്ച ‘മുഖാമുഖ’ത്തിൽ പങ്കെടുക്കുകയായിരുന്നു കോട്ടയം, പത്തനംതിട്ട, ഇടുക്കി മണ്ഡലങ്ങളിലെ നിയുക്ത എംപിമാർ. 

എൻഡിഎയിൽ ഒപ്പമുള്ള കക്ഷികൾ ബിജെപിയുടെ തീവ്ര നിലപാടുകളെ അംഗീകരിക്കുന്നില്ല. ശക്തമായ പ്രതിപക്ഷവും പാർലമെന്റിൽ മികച്ച ഇടപെടലുകൾ നടത്തും. പ്രതിപക്ഷം ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അംഗീകരിക്കാത്ത10 വർഷങ്ങളാണു പാർലമെന്റിൽ കടന്നു പോയത്.

തൃശൂരിലെ ബിജെപിയുടെ വിജയം സ്ഥിരമായ ഒരു പ്രതിഭാസമാണെന്നു കരുതുന്നില്ല. തൃശൂരിലെ മാറ്റം മുൻകൂട്ടിക്കണ്ട് പ്രവർത്തനം നടത്താൻ യുഡിഎഫിനും എൽഡിഎഫിനും സാധിച്ചില്ല. താഴേത്തട്ടിൽ വരെ വലിയ സംഘടനാ സംവിധാനമുണ്ടെന്ന് അവകാശപ്പെടുന്ന സിപിഎമ്മിനും ഇതു മനസ്സിലായില്ല. 

രാഷ്ട്രീയമായ പദ്ധതി തയാറാക്കി വരും തിരഞ്ഞെടുപ്പുകളിൽ യുഡിഎഫ് മുന്നോട്ടു പോകും. ശബരി റെയിൽ, ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം, ഗ്രീൻഫീൽഡ് ഹൈവേ തുടങ്ങിയ വികസന വിഷയങ്ങളിൽ ഒന്നു ചേർന്ന പ്രവർത്തനങ്ങൾ നടത്തും. 

റബർ കർഷകർക്കു ന്യായ വില ലഭിക്കാൻ നടപടിയുണ്ടാകും. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിലപാടുകളാണു റബർ കർഷകരെ വലയ്ക്കുന്നത്. കസ്തൂരിരംഗൻ വിഷയം അനന്തമായി നീണ്ടു പോകാതെ അന്തിമവിജ്ഞാപനം പുറത്തിറക്കാൻ നടപടിയുണ്ടാകുമെന്നും എംപി മാർ ഉറപ്പു നൽകി. 

English Summary:

Anto Antony, Dean Kuriakose and Francis George speaks about election results and upcoming NDA govt.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com