ADVERTISEMENT

ചങ്ങനാശേരി∙ കേരളത്തിൽനിന്നു രണ്ടു കേന്ദ്ര മന്ത്രിമാരെ കിട്ടിയതിൽ സന്തോഷമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. സുരേഷ് ഗോപി മന്ത്രിയാകുന്നതിൽ ഇടപെടൽ നടത്തിയിട്ടില്ല. സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം എൻഎസ്എസിന്റെ നേട്ടമാണെന്നു പറയുന്നില്ല. ആർക്കുവേണമെങ്കിലും എൻഎസ്‍എസ് ആസ്ഥാനത്തു വരാമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിൽ രണ്ടു സീറ്റിൽ ആരംഭിച്ച ബിജെപി രാജ്യത്ത് വളർന്നതുപോലെ കേരളത്തിലും വളരുന്നുണ്ടെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രിസഭയിൽ കേരളത്തിൽനിന്നു രണ്ടുപേർക്ക് അംഗത്വം കിട്ടിയതിൽ സന്തോഷമുണ്ട്. കേന്ദ്രത്തിൽ പ്രതിപക്ഷത്തെ അവഗണിച്ചുകൊണ്ടുള്ള ഭരണത്തിനേറ്റ തിരിച്ചടിയാണു തിരഞ്ഞെടുപ്പ് ഫലം.

ശക്തമായ പ്രതിപക്ഷമെത്തിയതോടെ കേന്ദ്രത്തിന്റെ സമീപനത്തിലും മാറ്റമുണ്ടായി. സംസ്ഥാന സർക്കാർ പ്രതിപക്ഷത്തെ പരിഗണിച്ചുകൊണ്ട് ഇനിയെങ്കിലും മുന്നോട്ടു പോകാൻ ശ്രമിച്ചാൽ അടുത്ത തിരഞ്ഞെടുപ്പിൽ ഗുണമുണ്ടാകും. ഇല്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

English Summary:

Suresh Gopi Sworn In As Minister Of State, NSS General Secretary G Sukumaran Nair Responds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com