ADVERTISEMENT

ന്യൂഡൽഹി∙ മൂന്നാം മോദി സർക്കാർ അധികാരത്തിലേറിയതിനു പിന്നാലെ എൻഡിഎയിൽ പൊട്ടിത്തെറി. മന്ത്രിസഭാ രൂപീകരണവും വകുപ്പ് വിഭജനവും പൂർത്തിയായതിനു പിന്നാലെ ശിവസേനാ ഷിൻഡെ പക്ഷമാണ് ആദ്യ വെടിപൊട്ടിച്ചത്. എൻഡിഎയിൽ ഇരട്ട നീതിയാണെന്നാണ് ഷിൻഡെ പക്ഷത്തിന്റെ ആരോപണം. ഏക്നാഥ്‌ ഷിൻഡെ വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിൽ നേതാക്കൾ അതൃപ്തിയറിയിച്ചു. എൻഡിഎയിലെ മൂന്നാമത്തെ വലിയ കക്ഷി ആയിട്ടും കാബിനറ്റ് മന്ത്രിസ്ഥാനം നൽകാതെ ശിവസേനയെ തഴഞ്ഞെന്നാണ് പ്രധാന പരാതി.

ഒന്നും രണ്ടും സീറ്റുകളുള്ള പാർട്ടികൾക്ക് കാബിനറ്റ് മന്ത്രിസ്ഥാനം നൽകി. ശിവസേനയ്ക്ക് ലഭിച്ചത് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമാണ്. ബിജെപിയുടെ ദീർഘകാലമായുള്ള സഖ്യകക്ഷി എന്ന പരിഗണന പാർട്ടിക്ക് കിട്ടിയില്ലെന്നും ഷിൻഡെ വിഭാഗം എംപി ശ്രീരംഗ് ബർനെ പറഞ്ഞു. എൻസിപി അജിത് പവാർ വിഭാഗത്തിനും ക്യാബിനറ്റ് പദവി കിട്ടാത്തതും അനീതിയെന്ന് ബർനെ പറഞ്ഞു.

കാബിനറ്റ് പദവി ലഭിക്കാത്തതിൽ എൻസിപി പ്രതിഷേധം അറിയിച്ചതിനു പിന്നാലെയാണ് ശിവസേനയും അതൃപ്തി കടുപ്പിക്കുന്നത്. എന്നാൽ ബിജെപിക്ക് നിരുപാധിക പിന്തുണയെന്നും വിലപേശാൻ ഇല്ലെന്നും ശ്രീകാന്ത് ഷിൻഡെ എംപി പറയുന്നു. 

ശിവസേനയിലെ പ്രതാപ് റാവു ജാദവിന് ആയുഷ് വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമാണ് ലഭിച്ചത്. നാലു മാസത്തിനകം മഹാരാഷ്ട്രയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശിവസേനയ്ക്കും എൻസിപിക്കും മന്ത്രിസ്ഥാനം നൽകാത്തത് ശ്രദ്ധേയമാണ്.

English Summary:

After NCP, Shiv Sena upset over Minister of State post: 'Expected Cabinet role'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com