ADVERTISEMENT

പട്ന ∙ മുസഫർപുർ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ചൈനീസ് പൗരൻ ലി ജിയാഖി (60) ചികിത്സയ്ക്കിടെ മരിച്ചു. അനധികൃതമായി ഇന്ത്യയിലേക്ക് കടന്നതിനെ തുടർന്നാണ് ഇയാളെ മുസഫർപുർ പൊലീസ് അറസ്റ്റ് ചെയ്തത്. 

നേപ്പാൾ അതിർത്തി വഴിയാണ് ഇയാൾ മുസഫർപുരിലെത്തിയത്. യാത്രാ രേഖകളോ വീസയോ കൈവശമില്ലായിരുന്നു. ഇന്ത്യൻ കറൻസിക്കു പുറമെ ചൈന, നേപ്പാൾ കറൻസികളും ചൈനയുടെ മാപ്പും ഇയാളിൽനിന്നു പിടിച്ചെടുത്തു.

കഴിഞ്ഞ എട്ടിനു ജയിലിലെ ശുചിമുറിയിൽ കണ്ണാടിച്ചില്ലുപയോഗിച്ചു സ്വകാര്യഭാഗം മുറിച്ചാണ് ഇയാൾ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഗുരുതര പരുക്കോടെ  ചികിത്സയിലായിരുന്നു.

English Summary:

Chinese Citizen Dies After Suicide Attempt in Muzaffarpur Jail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com