ADVERTISEMENT

പത്തനംതിട്ട ∙ മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് അനുകൂലമായി ഏഴംകുളം–കൈപ്പട്ടൂർ റോഡിലെ ഓടയുടെ ഗതി മാറ്റിയെന്ന് ആരോപിച്ചു കോൺഗ്രസ് കൊടുമണ്‍ പഞ്ചായത്തിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. കടകൾ അടഞ്ഞു കിടന്നു. സർക്കാർ ഓഫിസുകളും സ്കൂളുകളും പ്രവർത്തിച്ചില്ല. പ്രവർത്തകർ വാഹനങ്ങളെ തടഞ്ഞില്ല. വൈകിട്ട് പഴയ പൊലീസ് സ്റ്റേഷൻ ഭാഗത്തുനിന്ന് ജംക്‌ഷനിലേക്ക് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തും. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.

കൊടുമണ്ണിലെ പഞ്ചായത്ത് സ്റ്റേഡിയത്തിനു മുന്നിലെ ഓട നിർമാണം തടഞ്ഞു കോൺഗ്രസ് പ്രവർത്തകർ ഇന്നലെ കൊടി നാട്ടിയിരുന്നു. സിപിഎം ജില്ലാ ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു സ്ഥലത്തെത്തി, പുറമ്പോക്ക് ഒഴിവാക്കി ഇപ്പോൾ നിർമിക്കുന്ന സ്ഥലത്തു കൂടി തന്നെ ഓട നിർമിക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

എന്നാൽ സ്ഥലത്തുണ്ടായിരുന്ന സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരൻ ജില്ലാ സെക്രട്ടറിയുടെ ആവശ്യം നടപ്പാക്കാൻ കഴിയില്ലെന്ന് അറിയിച്ചു. പുറമ്പോക്ക് ഭൂമിയിൽ കയ്യേറ്റമുണ്ടെന്നു സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ പ്രസിഡന്റിന്റെ നിർദേശം അവഗണിച്ച് ഓട നിർമാണം തുടരുകയായിരുന്നു.

ഹർത്താലിനെ തുടർന്ന് ഓടയുടെ നിർമാണം താൽക്കാലികമായി നിർത്തി. പുറമ്പോക്കു കയ്യേറിയിട്ടില്ലെന്നു ജോർജ് ജോസഫ് പറഞ്ഞു.

English Summary:

Shops Shut, Schools Closed: Hartal In Koduman Panchayath Over Controversial Drain Diversion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com