ADVERTISEMENT

തിരുവനന്തപുരം ∙ കേരള സർവകലാശാല ക്യാംപസിലുള്ള യൂണിവേഴ്സിറ്റി എൻജിനീയറിങ് കോളജിൽ ബോളിവുഡ് നടി സണ്ണി ലിയോണിയുടെ നൃത്തപരിപാടി നടത്തുന്നത് വൈസ് ചാൻസലർ തടഞ്ഞു.‌ വിസി ഡോ. മോഹൻ കുന്നുമ്മൽ ഇത് സംബന്ധിച്ച നിർദ്ദേശം റജിസ്ട്രാർക്ക് നൽകി. ജൂലൈ 5 നാണ് സണ്ണിയുടെ നൃത്തപരിപാടി നടത്താൻ കോളജ് യൂണിയൻ തീരുമാനിച്ചത്. പരിപാടിക്ക് സർവകലാശാലയുടെ അനുമതി വാങ്ങിയിട്ടില്ല.

തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജിലും കഴിഞ്ഞ വർഷം കുസാറ്റിലും യൂണിയനുകൾ സംഘടിപ്പിച്ച ചില പരിപാടികളിലുണ്ടായ അപകടങ്ങളിൽപ്പെട്ട് വിദ്യാർഥികൾ മരിച്ചിരുന്നു. ഇതോടെ, പുറമേ നിന്നുള്ള ഡിജെ പാർട്ടികൾ, സംഗീത നിശ തുടങ്ങിയവ ക്യാംപസുകളിൽ നടത്തുന്നതിന് സർക്കാർ കർശന നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.‌ ഈ ഉത്തരവ് നിലനിൽക്കെയാണ് സർവകലാശാലയുടെ അനുമതി കൂടാതെ സണ്ണി ലിയോണിയുടെ നൃത്തപരിപാടി നടത്താൻ കേരളയിലെ എൻജിനീയറിങ് കോളജ് യൂണിയൻ തീരുമാനിച്ചത്.

എന്നാൽ ഒരു കാരണവശാലും ഇത്തരം പരിപാടികൾ ക്യാംപസിലോ പുറത്തോ യൂണിയന്റെ പേരിൽ സംഘടിപ്പിക്കാൻ അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് വിസി.

English Summary:

Sunny Leone’s Dance Show Halted by Kerala University Vice Chancellor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com