ADVERTISEMENT

മുംബൈ ∙ ലോകത്തെ വലിയ സമ്പദ്‍വ്യവസ്ഥകള്‍ക്കിടയില്‍ ഏറ്റവും വേഗം വളരുന്ന രാജ്യമായി ഇന്ത്യ തുടരുമെന്ന് ലോക ബാങ്ക്. നടപ്പു സാമ്പത്തിക വര്‍ഷത്തെ (2024-25) ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ അനുമാനം ലോക ബാങ്ക് 6.6 ശതമാനത്തില്‍ നിലനിര്‍ത്തി. അതേസമയം, നടപ്പുവര്‍ഷം ഇന്ത്യ 7.2 ശതമാനം വളരുമെന്നാണ് ഇക്കഴിഞ്ഞ പണനയ നിര്‍ണയത്തില്‍ റിസര്‍വ് ബാങ്ക് അഭിപ്രായപ്പെട്ടത്. 8.2 ശതമാനമായിരുന്നു കഴിഞ്ഞവര്‍ഷം (2023-24) വളര്‍ച്ചാനിരക്ക്.

വളര്‍ച്ചയുടെ വേഗം കുറയുമെങ്കിലും മറ്റു വലിയ സമ്പദ്‍വ്യവസ്ഥകളേക്കാള്‍ മുന്നില്‍ തുടരാന്‍ ഇന്ത്യയ്ക്കാകുമെന്നു ലോക ബാങ്ക് പുറത്തിറക്കിയ ദ്വൈവാര്‍ഷിക ആഗോള സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നടപ്പുവര്‍ഷം മുതല്‍ അടുത്ത 3 വര്‍ഷക്കാലത്തേക്ക് ശരാശരി 6.7 ശതമാനം വളര്‍ച്ചയാണ് ഇന്ത്യയ്ക്കു റിപ്പോര്‍ട്ട് വിലയിരുത്തുന്നത്.

2025-26ല്‍ 6.7 ശതമാനവും 2026-27ല്‍ 6.8 ശതമാനവും ജിഡിപി വളര്‍ച്ച പ്രതീക്ഷിക്കുന്നു. പൊതു, സ്വകാര്യനിക്ഷേപങ്ങളിലെ വളര്‍ച്ചയാകും കരുത്താവുക. കാര്‍ഷിക ഉല്‍പാദനം കൂടുന്നതും പണപ്പെരുപ്പം കുറയുന്നതും സ്വകാര്യ ഉപഭോഗം വര്‍ധിക്കുന്നതും ഇന്ത്യയ്ക്കു ഗുണമാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

English Summary:

World Bank Predicts India’s Continued Economic Growth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com