ADVERTISEMENT

പെരിന്തൽമണ്ണ: കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച പുലാമന്തോൾ തിരുത്തിലെ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം മരക്കാടത്ത് പറമ്പിൽ വേലായുധന്റെ മകൻ ബാഹുലേയൻ (36) ഒരാഴ്ച മുൻപ് നാട്ടിൽ വരാനിരുന്നതാണ്. എന്നാൽ അവസാന നിമിഷം അവധി ലഭിക്കാത്തതിനാൽ വിധിയുടെ തീരുമാനം മറിച്ചാവുകയായിരുന്നു.

വേലായുധന്റെ സഹോദരന്റെ മകന്റെ വിവാഹത്തിനു വേണ്ടിയാണ് കഴിഞ്ഞ ആഴ്ച വരാനൊരുങ്ങിയത്. വീട്ടുകാരെല്ലാം കാത്തിരുന്നതാണ്. ഒടുവിൽ യാത്ര മാറ്റിവച്ചു. ഓണത്തിനു വരാനൊരുങ്ങുന്നതിനിടെയാണ് ദുരന്തം  ബാഹുലേയനെ തട്ടിയെടുത്തത്.

കുവൈത്തിലെ ദുരന്തം സംഭവിച്ചതറിഞ്ഞ ഉടനെ വേലായുധൻ മകന്റെ ഫോണിൽ പല തവണ വിളിച്ചിരുന്നു. എന്നാൽ മറുപടിയുണ്ടായില്ല. പിന്നീട് തേടിയെത്തിയതാകട്ടെ മരണവാർത്തയായതിന്റെ ഞെട്ടലിലാണു കുടുംബം.

English Summary:

Bahuleyan's unexpected death left his closest family members grappling with grief,

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com