ADVERTISEMENT

കൊച്ചി∙ ഒരുപാട് സ്വപ്നങ്ങൾ ബാക്കിയാക്കി അവർ നാടണഞ്ഞു, ഇനി മടക്കമില്ലാത്ത യാത്രയ്ക്കായി. കുവൈത്ത് ദുരന്തത്തിൽ മരിച്ച 23 മലയാളികൾ ഉൾപ്പെടെ 31 പേരുടെ മൃതദേഹങ്ങൾ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പൊതുദർശനത്തിനു വച്ചപ്പോൾ കേരളമാകെ സങ്കടക്കരച്ചിലുയർന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിനു വേണ്ടി മൃതദേഹങ്ങളിൽ വെളുത്ത പുഷ്പങ്ങൾ അർപ്പിച്ചു.

kuwait-fire-malayali-victims-1
kuwait-fire-malayali-victims-2
kuwait-fire-malayali-victims-3
kuwait-fire-malayali-victims-4
kuwait-fire-malayali-victims-5
kuwait-fire-malayali-victims-1
kuwait-fire-malayali-victims-2
kuwait-fire-malayali-victims-3
kuwait-fire-malayali-victims-4
kuwait-fire-malayali-victims-5

കേന്ദ്രമന്ത്രിമാരായ കീർത്തി വർധൻ സിങ്, സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, സംസ്ഥാന മന്ത്രിമാർ, തമിഴ്നാട് വേണ്ടി മന്ത്രി കെ.എസ്.മസ്താൻ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവരും ആദരാഞ്ജലി നേർന്നു. നെഞ്ചുപൊട്ടി ബന്ധുക്കൾ പൊട്ടിക്കരഞ്ഞു. പിന്നീട് ആംബുലൻസുകളിൽ പൊലീസ് അകമ്പടിയോടെ മൃതദേഹങ്ങളുമായി വീടുകളിലേക്ക് അവസാന യാത്ര. 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം രാവിലെ പത്തരയോടെയാണു കൊച്ചി വിമാനത്താവളത്തിലെത്തിയത്.

23 മലയാളികൾക്കു പുറമെ 7 തമിഴ്നാട് സ്വദേശികൾ, ഒരു കർണാടക സ്വദേശി എന്നിവരുടെ മൃതദേഹങ്ങളും ഇവിടെ കൈമാറി. മുംബൈയിലുള്ള മലയാളി ഡെന്നി ബേബി അടക്കമുള്ളവരുടെ മൃതദേഹങ്ങളുമായി വിമാനം ഡൽഹിയിലേക്കു പോകും. കുവൈത്തിൽ നടപടിക്രമങ്ങൾ ഏകോപിപ്പിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് ഇതേ വിമാനത്തിലാണ് എത്തിയത്. എൻബിടിസി കമ്പനിയിലെ തൊഴിലാളികൾ താമസിച്ചിരുന്ന ഫ്ലാറ്റിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ 50 പേരാണു മരിച്ചത്.

സിബിൻ ടി..എബ്രഹാമി മൃതദേഹത്തിനു മുന്നിലിരുന്ന് വിതുമ്പുന്ന പിതാവ്. നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നുള്ള കാഴ്ച
സിബിൻ ടി..എബ്രഹാമി മൃതദേഹത്തിനു മുന്നിലിരുന്ന് വിതുമ്പുന്ന പിതാവ്. നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നുള്ള കാഴ്ച
മുഖ്യമന്ത്രി പിണറായി വിജയൻ മൃതദേഹത്തിന് അന്തിമോപചാരം അർപ്പിക്കുന്നു
മുഖ്യമന്ത്രി പിണറായി വിജയൻ മൃതദേഹത്തിന് അന്തിമോപചാരം അർപ്പിക്കുന്നു
കുവൈത്തിൽനിന്ന് വ്യോമസേന വിമാനത്തിൽ എത്തിയ മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും (Photo: EV Sreekumar/ Manorama)
കുവൈത്തിൽനിന്ന് വ്യോമസേന വിമാനത്തിൽ എത്തിയ മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും (Photo: EV Sreekumar/ Manorama)
മൃതദേഹങ്ങൾ നെടുമ്പാശേരി വിമാനത്താവളത്തിൽ പൊതുദർശനത്തിന് വച്ചപ്പോൾ
മൃതദേഹങ്ങൾ നെടുമ്പാശേരി വിമാനത്താവളത്തിൽ പൊതുദർശനത്തിന് വച്ചപ്പോൾ
മൃതദേഹം പുറത്തേക്ക് എത്തിക്കുന്നു
മൃതദേഹം പുറത്തേക്ക് എത്തിക്കുന്നു
നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നുള്ള ദൃശ്യം (Photo: EV Sreekumar/Manorama)
നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നുള്ള ദൃശ്യം (Photo: EV Sreekumar/Manorama)
dead-bodies-airport-3
മന്ത്രി വീണാ ജോർജ് വിമാനത്താവളത്തിൽ (Photo: Manorama)
മന്ത്രി വീണാ ജോർജ് വിമാനത്താവളത്തിൽ (Photo: Manorama)
English Summary:

Mortal remains of Malayalis killed in Kuwait fire to reach Kerala Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com