ADVERTISEMENT

ലഹോർ∙ പാക്കിസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 72കാരന് വിവാഹം ചെയ്തുനൽകാനുള്ള ശ്രമം പൊലീസ് തടഞ്ഞു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ചാർസഡ്ഡാ നഗരത്തിലാണ് സംഭവം. 72കാരനായ ഹബീബ് ഖാൻ എന്നയാളെ വിവാഹം ചെയ്യാൻ 12കാരിയായ പെൺകുട്ടിയെ പിതാവാണ് നിർബന്ധിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളിൽനിന്ന് പെൺകുട്ടിയുടെ പിതാവ് പണവും കൈപ്പറ്റിയിരുന്നു.

5 ലക്ഷം പാക്കിസ്ഥാനി രൂപയാണ് ഹബീബ് ഖാനിൽനിന്ന് പെൺകുട്ടിയുടെ പിതാവായ ആലം സയ്യീദ് കൈപ്പറ്റിയത്. കുട്ടിയെ ഹബീബിന് കൈമാറാമെന്ന വ്യവസ്ഥയിലായിരുന്നു ഇത്. വിവരമറിഞ്ഞെത്തിയ പൊലീസ് വിവാഹം നടക്കുന്നതിനു മുൻപ് പെൺകുട്ടിയെ രക്ഷപ്പെടുത്തി. ഹബീബ് ഖാനെയും നിക്കാഹിന് കാർമികത്വം വഹിക്കാനെത്തിയ ആളെയും കസ്റ്റഡിയിലെടുത്തു.

ആലം സയ്യീദ് സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു. ഇയാൾക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുത്തു.

English Summary:

Pakistani Man Forces Minor Daughter To Marry 72-Year-Old, Cops Rescue Brid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com