ADVERTISEMENT

ചണ്ഡിഗഡ്∙ ഹരിയാന എംഎൽഎ കിരൺ ചൗധരിയും മകളും മുൻ എംപിയുമായ ശ്രുതി ചൗധരിയും കോൺഗ്രസിൽ നിന്ന് രാജിവച്ചു. ഇരുവരും നാളെ ബിജെപിയിൽ ചേർന്നേക്കും. ശ്രുതിക്ക് ഭിവാനി മഹേന്ദ്രഗഢ് ലോക്സഭാ സീറ്റ് നൽകാത്തതിൽ അതൃപ്തിയിലായിരുന്നു കിരൺ ചൗധരി. ഹരിയാനയിലെ തോഷം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായിരുന്നു കിരൺ. ഹരിയാന മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ബൻസി ലാലിന്റെ മരുമകളാണ് കിരൺ ചൗധരി.

“ഹരിയാനയിൽ എന്നെപ്പോലുള്ളവരുടെ സത്യസന്ധമായ ശബ്ദത്തിന് ഇടം ലഭിക്കുന്നില്ലെന്നുള്ളത് ദൗർഭാഗ്യകരമാണ്. അവർക്കെതിരെ ആസൂത്രിതവും വ്യവസ്ഥാപിതവുമായ രീതിയിൽ ഗൂഢാലോചന നടത്തി. ഹരിയാനയുടെ പിതാവായ
ചൗധരി ബൻസി ലാലിന്റെ മൂല്യങ്ങളും ആശയങ്ങളും ഹരിയാനയിൽ പ്രചരിപ്പിക്കുക എന്നുള്ളതും സംസ്ഥാനത്തിന്റെ സത്യസന്ധമായ വികസനവുമായിരിക്കും എന്നും എന്റെ മുൻഗണനയിൽ ഉള്ളത്. ’’– ഖർ‌ഗെയ്ക്ക് അയച്ച കത്തിൽ കിരൺ പറഞ്ഞു.
 

English Summary:

Senior leader Kiran Choudhary, daughter Shruti Choudhary left Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com