‘സംസ്ഥാന കമ്മിറ്റി കൂടേണ്ടതില്ല; തോറ്റത് എന്തുകൊണ്ടെന്ന് നിര്‍മാണ തൊഴിലാളിയോടു ചോദിച്ചാല്‍ മതി’
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെന്‍ഷനുകളും ക്ഷേമപെന്‍ഷനുകളും ഒരു വര്‍ഷത്തിലേറെയായി കുടിശികയാണെന്നും ഈ മേഖലയിലുള്ളവര്‍ ദുരിതത്തിലാണെന്നും പി.സി.വിഷ്ണുനാഥ് നിയമസഭയില്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് രണ്ട് പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ക്ക് അതു ലഭിക്കുമായിരുന്നു. എന്നാല്‍ 2019ല്‍ തോമസ് ഐസക് അതു നിര്‍ത്തലാക്കി ഒറ്റ പെന്‍ഷനാക്കി. രണ്ടെണ്ണം കിട്ടിക്കൊണ്ടിരുന്നവര്‍ക്ക് ഇപ്പോള്‍ ഒരു പെന്‍ഷന്‍ പോലും കിട്ടാത്ത അവസ്ഥയാണുള്ളതെന്നും വിഷ്ണുനാഥ് പറഞ്ഞു.
സിപിഎം എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് എന്നറിയാന്‍ മൂന്നു ദിവസത്തെ സംസ്ഥാനകമ്മിറ്റിയും രണ്ടു ദിവസത്തെ സെക്രട്ടേറിയറ്റുമൊന്നും വേണ്ട. മറിച്ച് ഒരു നിര്‍മാണ തൊഴിലാളിയെ കണ്ട് എന്തുകൊണ്ടാണ് ഞങ്ങളുടെ മുന്നണി തോറ്റതെന്നു ചോദിച്ചാല്‍ അദ്ദേഹം പറഞ്ഞു തരും കാരണമെന്നും വിഷ്ണുനാഥ് പരിഹസിച്ചു.