ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യാന്തര യോഗാദിനം ആചരിച്ച് ലോകം. യോഗ എല്ലാവരും ജീവിതചര്യയാക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര  മോദി പറഞ്ഞു. 10–ാം രാജ്യാന്തര യോഗദിനത്തിന്റെ ഭാഗമായി ശ്രീനഗറിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പദ് രംഗത്തിനു യോഗ മുതൽക്കൂട്ടാകുന്നുണ്ട്. യോഗ ചെയ്യുന്നവരുടെ എണ്ണം ലോകത്തു ദിനംപ്രതി കൂടുകയാണ്. കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ യോഗാ ടൂറിസം വളരുകയാണെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീനഗറിൽ ഡാൽ തടാകക്കരയിലുള്ള ഷേർ ഇ കശ്മീർ രാജ്യാന്തര കോൺഫറൻസ് സെന്ററിൽ രാവിലെ യോഗാഭ്യാസത്തിനു നേതൃത്വം നൽകി.  ഏഴായിരത്തോളം പേർ പങ്കെടുത്തു. തുടർന്ന് 1500 കോടി രൂപയുടെ 84 പദ്ധതികൾ അദ്ദേഹം ജമ്മു കശ്മീരിൽ ഉദ്ഘാടനം ചെയ്യും. മൂന്നാം തവണ കേന്ദ്രഭരണം ലഭിച്ച ശേഷം ആദ്യമായാണു മോദി കശ്മീരിലെത്തുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടനകളുടെയും കൂട്ടായ്മകളുടെയും വ്യക്തികളുടെയും നേതൃത്വത്തിൽ ഇന്നു യോഗാദിനം ആചരിക്കുന്നുണ്ട്. 2015 മുതൽ രാജ്യാന്തര യോഗാദിനത്തിൽ വിവിധയിടങ്ങളിൽ പ്രധാനമന്ത്രി യോഗാഭ്യാസത്തിനു നേതൃത്വം നൽകിയിരുന്നു. ഡൽഹി, ചണ്ഡിഗഡ്, ഡെറാഡൂൺ, റാഞ്ചി, ലക്നൗ, മൈസൂരു, ന്യൂയോർക്ക് തുടങ്ങിയവ ഇതിൽ പെടും. വാഷിങ്ടനിൽ ഇന്ത്യ എംബസി അധികൃതരുടെ നേതൃത്വത്തിൽ ഇന്നലെ യോഗാഭ്യാസം നടത്തി.

English Summary:

International Yoga Day: PM Modi to lead celebratios in Srinagar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com