ADVERTISEMENT

ന്യൂഡൽഹി∙ വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിയുടെ പ്രചാരണത്തിനു തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി എത്തിയേക്കും. പ്രചാരണത്തിനെത്താൻ മമത സമ്മതമറിയിച്ചതായി കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ മമതയുടെ വരവുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വം ഔദ്യോഗിക തീരുമാനം അറിയിച്ചിട്ടില്ല.

മമത ബാനർജിയുമായി കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ പി.ചിദംബരം കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണു നടപടി. മമത ബാനർജിയെ ഇന്ത്യാ സഖ്യത്തിനൊപ്പം ചേർക്കുന്നതിൽ കടുത്ത എതിർപ്പുന്നയിച്ചിരുന്ന ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി രാജിവച്ചതിനു പിന്നിലും മമതയുമായി നടന്ന കൂടിക്കാഴ്ചയാണെന്നാണു സൂചന.

ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാടിനൊപ്പം ഉത്തർപ്രദേശിലെ റായ്ബറേലിയിലും വിജയിച്ച രാഹുൽ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് അവിടേക്ക് പ്രിയങ്ക വരുന്നത്.

English Summary:

Priyanka Gandhi to Gain Mamata Banerjee's Support in Wayanad Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com