ADVERTISEMENT

തൊടുപുഴ∙ പാലാ–തൊടുപുഴ റോഡിൽ കുറിഞ്ഞിയിൽ അന്തർ സംസ്ഥാന ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 15 പേർക്കു പരുക്ക്. ഡ്രൈവർ ഉൾപ്പെടെ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്നു രാവിലെ 11 മണിയോടെ രാമപുരം കുറിഞ്ഞി വളവിലായിരുന്നു അപകടം.

ബെംഗളൂരു-തിരുവല്ല-ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന സൂരജ് എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിനുള്ളിൽ പതിനഞ്ചോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് രാമപുരം, കരിങ്കുന്നം പൊലീസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.

English Summary:

Inter-State Bus Overturns on Pala-Thodupuzha Road, 15 Injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com