ADVERTISEMENT

കൊച്ചി∙ നേര്യമംഗലം വില്ലാഞ്ചിറയിൽ മരം കടപുഴകി കാറിനു മുകളിൽ വീണ് ഒരു മരണം. മൂന്നു പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിൽപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. രാജകുമാരി സ്വദേശികളാണെന്നാണ് വിവരം. കാർ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.

കെഎസ്ആർടിസി ബസിനു മുകളിൽ ഒരു മരം വീണിരുന്നു. ഇതു വെട്ടിമാറ്റാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് തൊട്ടടുത്തുനിന്നു മറ്റൊരു മരം ആ ഭാഗത്തേക്ക് വന്ന കാറിലേക്ക് വീഴുകയായിരുന്നു. ഇന്നു ഉച്ചയ്ക്കുശേഷം രണ്ടരയോടെയാണ് സംഭവം.

English Summary:

Tree Fell Over Car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com