ADVERTISEMENT

ന്യൂഡൽഹി∙ ലോക്സഭാ സ്പീക്കർ പദവിയിലേക്കു സ്ഥാനാർഥിയെ നിർത്തി മത്സരം കടുപ്പിച്ച് പ്രതിപക്ഷം. എൻഡിഎ സ്ഥാനാർഥിയായി ഓം ബിർലയും ഇന്ത്യ മുന്നണിയുടെ സ്ഥാനാർഥിയായി കൊടിക്കുന്നിൽ സുരേഷും മത്സര രംഗത്തുണ്ട്. മൂന്നാം തവണയാണ് ഓം ബിർല പാർലമെന്റിലെത്തുന്നത്. കൊടിക്കുന്നിൽ ലോക്സഭയിൽ എത്തുന്നത് എട്ടാം തവണയും. എൻഡിഎ സഖ്യത്തിന് 293 അംഗങ്ങളുടെ പിന്തുണയുണ്ട്. ഇന്ത്യാ സഖ്യത്തിന് 232 പേരുടെയും.

പ്രതിരോധമന്ത്രി രാജ്നാഥ് സിങ്,  പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു എന്നിവർ ഡപ്യൂട്ടി സ്പീക്കർ സ്ഥാനത്തെ കുറിച്ച് ചർച്ച നടത്തിയെങ്കിലും സമവായമായില്ല. സ്പീക്കർ സ്ഥാനത്തേക്ക് ഭരണകക്ഷിയായ എൻഡിഎയുടെ സ്പീക്കർ സ്ഥാനാർഥി ഓം ബിർലയെ പ്രതിപക്ഷം പിന്തുണയ്ക്കണമെങ്കിൽ ഡപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിനു നൽകണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിലപാട് സര്‍ക്കാർ പ്രതിനിധി രാജ്നാഥ് സിങിനെ അറിയിച്ചതായും രാഹുൽ മാധ്യമങ്ങളോട് പ്രതികരിച്ചു. സ്പീക്കർ തിരഞ്ഞെടുപ്പിൽ എൻഡിഎ ഘടകകക്ഷികളായ ജെഡിയുവിലും ടിഡിപിയിലും അഭിപ്രായഭിന്നത ഉയര്‍ന്നിരുന്നെങ്കിലും സ്ഥാനം നിലനിർത്താനാണു മുഖ്യകക്ഷിയായ ബിജെപിയുടെ ശ്രമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com