ADVERTISEMENT

കോഴിക്കോട് ∙ നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു ലൈംഗികമായി പീഡിപ്പിച്ച കേസിൽ നടപടി വൈകുന്നതായി ആരോപണം. കേസിലെ പ്രതിയായ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ കുട്ടിയുടെ ബന്ധു കൊമ്മേരി സ്വദേശി സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹേബ്, കമ്മിഷണർ രാജ്പാൽ മീണ എന്നിവർക്കു പരാതി നൽകി.

അതേസമയം, കേസിൽ കസബ പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതിൽ ജുവനൈൽ പൊലീസ് ഡിവൈഎസ്പിയോടു ചൈൽഡ് വെൽഫെയർ കമ്മിറ്റി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.  പ്രതി വിദേശത്തേക്കു രക്ഷപ്പെടാൻ സാധ്യതയുള്ള സാഹചര്യത്തിൽ കസബ പൊലീസ് കേസെടുത്തെങ്കിലും തുടർ നടപടികൾ സ്വീകരിച്ചിരുന്നില്ല. പെൺകുട്ടിക്കും ബന്ധുക്കൾക്കും ഭീഷണിയുണ്ടെന്നും അത് ഭയന്നു കുട്ടിയെ സ്കൂളിൽ അയയ്ക്കുന്നില്ലെന്നും ബന്ധുവിന്റെ പരാതിയിൽ പറയുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത‌് അന്വേഷണം നടത്തി ഉടനെ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. 

നാലര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയിൽ ചൈൽഡ് കമ്മിറ്റിയുടെ റിപ്പോർട്ടിനെ തുടർന്ന് കഴിഞ്ഞ 8 നാണ് കസബ പൊലീസ് കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസെടുത്തത്. തുടർന്നു കുട്ടിയെ പൊലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു കൈമാറി. പിന്നീട് കുട്ടിയുടെ സംരക്ഷണാവകാശം ബന്ധുവായ സ്ത്രീക്കു കൈമാറി. സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കകം നൽകണമെന്ന് സിഡബ്ല്യുസി കസബ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുവരെയും നൽകാത്ത സാഹചര്യത്തിലാണ് ജുവനൈൽ പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

English Summary:

Relative Files Complaint Against Koottickal Jayachandran Citing Delay in POCSO Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com