ADVERTISEMENT

തിരുവനന്തപുരം ∙  മഴ, വെള്ളപ്പൊക്കം എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു.  ആലപ്പുഴ ജില്ലയിലെ  കുട്ടനാട്, അമ്പലപ്പുഴ, ചേർത്തല, ചെങ്ങന്നൂർ  എന്നീ  താലൂക്കുകളിലെ  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും വെള്ളിയാഴ്ച അവധിയാണ്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. കനത്ത മഴയുടെ പശ്ചാത്തലത്തിൽ വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നേരത്തേ കണ്ണൂർ, വയനാട് ജില്ലകളിൽ മാത്രമായിരുന്നു അലർട്ട്. വെള്ളിയാഴ്ച 9 ജില്ലകളിൽ യെലോ അലർട്ടുണ്ട്. കാലവർഷക്കെടുതിയിൽ ബുധനാഴ്ച 3 പേർ മരിച്ചു. 3 ദിവസം കൂടി കാലവർഷം ശക്തമായി തുടരുമെന്നാണു പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരപ്രദേശത്തു പ്രത്യേക ജാഗ്രത വേണമെന്നു നിർദേശമുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.

കോട്ടയത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനുള്ള സാധ്യതയുള്ളതിനാൽ ക്യാംപുകൾ സജ്ജമാക്കാൻ തഹസിൽദാർമാരോടു കലക്ടർ നിർദേശിച്ചു. ഈരാറ്റുപേട്ട - വാഗമൺ റോഡിൽ രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തി. മീനച്ചിൽ, മണിമലയാറുകളിൽ ജലനിരപ്പ് ഉയർന്നെങ്കിലും അപകടനിരപ്പു കടന്നിട്ടില്ല. കോട്ടയം–കുമരകം റോഡിൽ താഴത്തങ്ങാടി ഭാഗത്തു മീനച്ചിലാറിന്റെ തീരത്തു നിന്ന മരം ആറ്റിലേക്കു കടപുഴകി വീണു. കോട്ടയം–കുമരകം റോഡിൽ വിള്ളൽ രൂപപ്പെട്ടു. ആറ്റിലേക്കു മണ്ണിടിച്ചിലുമുണ്ടായി. ഇതുവഴി ഗതാഗതം നിയന്ത്രിച്ചു. കറുകച്ചാൽ – മണിമല റോഡിൽ കടയനിക്കാട് ക്ഷേത്രത്തിനു സമീപം കടപുഴകി വീണ മരം മുറിച്ച് നീക്കുന്നതിനിടെ പാമ്പാടി അഗ്നിരക്ഷാ യൂണിറ്റിലെ സീനിയർ ഫയർ ഓഫിസർ ആർ.രഞ്ജു (38)ന് മെഷീൻവാൾ കൊണ്ട് ഇടതുകാലിന്റെ മുട്ടിനു മുകളിൽ പരുക്കേറ്റു. ഇടുക്കിയില്‍ 24 കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റി.

English Summary:

Kerala Rain Forecast: Schools Closed, Holidays Announced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com