ADVERTISEMENT

ന്യൂഡൽഹി∙ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ)യുടെ ഓഫിസ് എൻഎസ്‌യു (നാഷനൽ സ്റ്റുഡന്റ്സ് യൂണിയൻ) പ്രവർത്തകർ ഉള്ളിൽനിന്ന് പൂട്ടി. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരെ എൻഎസ്‌യു ഡൽഹി ഓഖ്‌ല മേഖലയിലെ എൻടിഎ ഓഫിസിലേക്ക് നടത്തിയ മാർച്ചിലാണ് സംഭവം. നൂറോളം വരുന്ന പ്രവർത്തകരാണ് കെട്ടിടത്തിനുള്ളിൽക്കയറി പ്രതിഷേധിച്ചത്.

പ്രവർത്തകർ കെട്ടിടത്തിനുള്ളിലേക്ക് ഇരച്ചുകയറുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കെട്ടിടത്തിനുള്ളിൽ പ്ലക്കാർഡുകളുമായി പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. സ്ഥലത്ത് വൻ പൊലീസ് സന്നാഹമേർപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെന്റ് സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുമ്പോൾ പാർലമെന്റിന് പുറത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരും വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

English Summary:

Congress's Student Wing Storms Exam Body NTA Office, Lock It From Inside

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com